ADVERTISEMENT

ബോളിവുഡിലെ പ്രിയ നടിമാരിലൊരാളാണ് പ്രീതി സിന്റ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും വിശേഷങ്ങൾ ആരാധകരുമായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാന്‍ താരം മറക്കാറില്ല. പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിലെത്തിയ വിശേഷങ്ങളാണ് ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ഒരു വിഡിയോയാണിത്. ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ചിത്രീകരിച്ച വിഡിയോയാണിത്. ക്ഷേത്രക്കുളവും മണികളും ശില്‍പങ്ങളുമെല്ലാം വിഡിയോയിൽ കാണാം.

ഗുവാഹത്തിയിലേക്ക് പോകാനുള്ള പ്രധാന കാരണം പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിക്കുക എന്നതായിരുന്നവെന്നും വിമാനം മണിക്കൂറുകളോളം വൈകിയിട്ടും രാത്രി മുഴുവൻ ഉണർന്നിരുന്നത് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള കാത്തിരിപ്പായിരുന്നുവെന്നും  ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ യാത്രയുടെ എല്ലാ ബുദ്ധിമുട്ടുകളും താന്‍ മറന്നുപോയെന്നും വിഡിയോയ്ക്കൊപ്പം പ്രീതി കുറിച്ചിട്ടുണ്ട്. കൂടാതെ ഗുവാഹട്ടിയില്‍ വരുന്നവര്‍ കാമാഖ്യ സന്ദര്‍ശിക്കാതെ മടങ്ങരുതെന്നും പ്രീതി കുറിച്ചു.

ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ. ഗുവാഹട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം. ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഈ സമയത്തു ക്ഷേത്രത്തിനരികിലുള്ള ബ്രഹ്മപുത്ര നദി പോലും ചുവക്കും എന്നാണു സങ്കല്പം. ക്ഷേത്രത്തിനുള്ളിലൂടെ ഒഴുകുന്ന നീരുറവയ്ക്കു പോലും ഈ ചുവന്ന നിറം പടരും. ഇത് പ്രസാദമായി സ്വീകരിക്കാനും നല്ല തിരക്കാണ്. 

ഈ സമയത്ത് ആദ്യ മൂന്നു ദിവസം ദേവീദർശനം സാധ്യമല്ല. ആ സമയത് നട അടഞ്ഞു കിടക്കുകയാവും. ഈ മൂന്നു ദിവസവും ക്ഷേത്ര പരിസരത്ത് ഉത്സവ പ്രതീതിയാണ്. നാലാം ദിവസം നട തുറന്നു പൂജകൾ തുടങ്ങുന്നു. 

കാമാഖ്യയിലെത്താൻ:  ഗുവാഹത്തിയി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും എയർപോർട്ടിൽനിന്ന് 20  കിലോമീറ്ററും അകലെയാണ് ഇവിടം. ഗുവഹാത്തിയിൽനിന്ന് കാറിലോ ടാക്സിയിലോ എത്താനും ബുദ്ധിമുട്ടില്ല.

English Summary: preity zinta visits kamakhya temple in guwahati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com