ADVERTISEMENT

പത്രഓഫിസുകളുടെ തെരുവായ ബഹദൂർഷ സഫർ മാർഗിന്റെ ഒത്ത നടുക്ക് മൗലാനാ ആസാദ് മെഡിക്കൽ കോളജിനു മുന്നിലുള്ള ഖൂനി ദർവാസ കണ്ടിട്ടില്ലാത്തവർ ചുരുക്കമാവും. ഖൂനി ദർവാസ എന്നാൽ കൊലക്കവാടം. ഈ പേര് വന്നതിനു പിന്നിൽ ഒരു ചരിത്രകഥയുണ്ട്. 1857ലെ സ്വാതന്ത്ര്യ സമരത്തെത്തുടർന്ന്, അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർഷ രണ്ടാമന്റെ (സഫർ) പുത്രന്മാരെ ബ്രിട്ടിഷ് കമാൻഡർ വില്യം ഹോഡ്സൺ വെടിവച്ച് കൊന്നതിന്റെ ഓർമയ്ക്കായാണ് ഈ കവാടം നിർമിച്ചതെന്നൊരു കഥയുണ്ട്. അത് ശരിയല്ല. പേരുവന്നത് അതിൽ നിന്നാണെന്നു മാത്രം.

കുത്തബ് മിനാറിന് അടുത്തുള്ള ഇരുമ്പുതൂൺ. Image Credit : Rakesh Nayar/istockphoto
കുത്തബ് മിനാറിന് അടുത്തുള്ള ഇരുമ്പുതൂൺ. Image Credit : Rakesh Nayar/istockphoto

യഥാർഥത്തിൽ കാബൂളി ദർവാസ എന്നായിരുന്നു ഇതിന്റെ പേര്. 1540ൽ രണ്ടാം മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിനെ പരാജയപ്പെടുത്തി, ഷേർ ഷാ സൂരി ഡൽഹി സുൽത്താനായപ്പോൾ അദ്ദേഹം നിർമിച്ച നഗര കവാടങ്ങളിലൊന്നായിരുന്നു ഇത്. കാബൂളിന് അഭിമുഖമായി നിൽക്കുന്നതിനാൽ കാബൂളി ദർവാസ എന്നാണ് വിളിച്ചിരുന്നത്.

Qutb Minar in Delhi. Image Credit : Vibgyor Studios/shutterstock
Qutb Minar in Delhi. Image Credit : Vibgyor Studios/shutterstock

‌1857ലെ വിപ്ലവം അമർച്ച ചെയ്ത് ബ്രിട്ടിഷുകാർ ഡൽഹി പിടിച്ചെടുത്തപ്പോൾ, വിപ്ലവത്തിന് നേതൃത്വം നൽകിയതായി പറയപ്പെടുന്ന വൃദ്ധനായ മുഗൾ ചക്രവർത്തി ബഹദൂർഷ തന്റെ പുത്രന്മാരോടൊപ്പം, റെഡ് ഫോർട്ടിലെ കൊട്ടാരം വിട്ട് ഇന്നത്തെ നിസാമുദ്ദീൻ പ്രദേശത്തുള്ള ഹുമയൂണിന്റെ ശവകുടീരത്തിൽ അഭയം തേടി. ഒരു കൂട്ടം സൈനികരുമായി അവിടെയെത്തിയ ക്യാപ്റ്റൻ വില്യം ഹോഡ്സൺ ചക്രവർത്തിയെയും പത്നിയെയും അറസ്‌റ്റ് ചെയ്‌ത്‌ റെഡ് ഫോർട്ടിൽ തടവിലാക്കി.

Image Credit : PradeepGaurs/ shutterstock
Image Credit : PradeepGaurs/ shutterstock

പിറ്റേന്ന് രാവിലെ രാജകുമാരന്മാരെ അറസ്റ്റ് ചെയ്തുകൊണ്ടുവരാൻ ഹോഡ്സൺ തന്റെ മേലുദ്യോഗസ്‌ഥനായ വിൽസനോട് അനുമതി ചോദിച്ചു. തിരക്കിലായിരുന്ന വിൽസൺ ‘തടവുകാരുടെ കാര്യം പറഞ്ഞ് തന്നെ ശല്യപ്പെടുത്തരുത്’ എന്ന് പറഞ്ഞു. ഹുമയൂൺ കുടീരത്തിലേക്ക് പോയ ഹോഡ്സൺ രാജകുമാരന്മാരെ അറസ്റ്റ് ചെയ്ത് റെഡ് ഫോർട്ടിലേക്ക് യാത്രയായി. കാബൂളി ദർവാസയുടെ അടുത്തെത്തിയപ്പോൾ ഒരു ജനക്കൂട്ടം അവിടെക്കൂടി. തടവുകാരെ രക്ഷപ്പെടുത്താൻ എത്തിയവരാണവർ എന്ന് ഭയന്ന ഹോഡ്സൺ അവരുടെ മുന്നിൽവച്ചു രാജകുമാരന്മാരെ വെടിവച്ച് കൊന്നു. തടവുകാരുടെ പ്രശ്‌നങ്ങളുമായി വന്ന് തന്നെ ശല്യപ്പെടുത്തരുതെന്ന് വിൽസൺ പറഞ്ഞത് ആവശ്യമെങ്കിൽ അവരെ വധിക്കാനുള്ള അനുമതിയായി ഹോഡസൺ മനഃപൂർവം തെറ്റിച്ച് വ്യാഖ്യാനിക്കുകയായിരുന്നു. 

Read Also : നൂറ്റാണ്ടുകൾ പഴക്കം, ഇന്നും തുരുമ്പ് എടുക്കാത്ത ഇരുമ്പുതൂൺ; കെട്ടിപ്പിടിച്ചാൽ ‘രാജയോഗം’...

എന്നാൽ, ചക്രവർത്തിയുടെ കൺമുൻപിൽ വച്ചാണ് രാജകുമാരന്മാരെ വെടിവച്ച് കൊന്നതെന്ന കഥ ശരിയല്ല. ഏതായാലും ഈ സംഭവത്തിന്റെ ഓർമയ്ക്കാണ് കവാടത്തിന് ഖൂനി ദർവാസയെന്നു പേരു നൽകിയത്. ‌

ചാന്ദ്നി ചൗക്കിനടുത്തു മറ്റൊരു ഖൂനി ദർവാസയുണ്ട്. ഡൽഹി നിവാസികളെ കൂട്ടക്കൊല ചെയ്യാൻ പേർഷ്യൻ അക്രമി നാദിർ ഷാ ഉത്തരവ് നൽകിയ സ്‌ഥലമാണത്. അതേക്കുറിച്ച് പിന്നീടൊരിക്കൽ.

സന്ദർശിക്കാനെത്താം

∙ അടുത്ത മെട്രോ: ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റ്

∙ പ്രവേശനം സൗജന്യം

English Summary:

Khooni Darwaza, also referred to as Lal Darwaza was initially called as Kabuli Darwaza.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com