ADVERTISEMENT

സംസ്ഥാനത്തു മഴ ശക്തമായ സാഹചര്യത്തില്‍ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ അതീവജാഗ്രത പാലിക്കണം. ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകരുത്. വെള്ളം കയറിയ കാഴ്ച കാണാനും പോകാതിരിക്കുക. ജീവന്‍ തന്നെ അപകടത്തിലാക്കുന്ന തരത്തില്‍ പാലങ്ങളിലും നദിക്കരയിലും മറ്റും കയറിയുള്ള സെല്‍ഫി എടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്.

പുഴകളിലും ചാലുകളിലും വെളളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. സ്കൂളികളും മറ്റും അവധിയായതിനാൽ കുട്ടികള്‍ വിനോദത്തിനായി വെള്ളത്തിലിറങ്ങുന്നില്ലെന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും മറ്റും ഒഴിവാക്കണം. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കണം. മാധ്യമങ്ങളിൽ വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം.

ആവശ്യമെങ്കിൽ ക്യാപുകളിലേക്ക് മാറാൻ മടി കാണിക്കരുത്. സഹായങ്ങള്‍ വേണ്ടവര്‍ കൃത്യമായി അധികൃതരെ ബന്ധപ്പെട്ട് അക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതാഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കണം. കേരളത്തിലെ വിവിധ ജില്ലകളിൽ ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കഭീഷണിയും നേരിടുന്നതിനാൽ ഇവിടേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com