ADVERTISEMENT

ഇഷ്ട തീരമായ കോവളത്തേക്ക് സഞ്ചാരികളുടെ ഒഴുക്കു തുടങ്ങി. ഏറെയും സ്വദേശികൾ. വടക്കേ ഇന്ത്യൻ സഞ്ചാരികളും വരുന്നുണ്ട്. കഴിഞ്ഞ രണ്ടു അവധി ദിനങ്ങളിലും കോവളത്തെ എല്ലാ ബീച്ചുകളിലും സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു.  ലോക്ഡൗൺ ഇളവുകളെത്തുടർന്ന് കഴിഞ്ഞ മാസം മുതൽക്ക് ആണ് കോവളത്തേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്.

സഞ്ചാരികൾ വന്നു തുടങ്ങിയതോടെ കുട, കട്ടിൽ വാടകയ്ക്കു നൽകുന്നവരും ബോട്ടു സവാരിക്കാരും സജീവമായി. കടകമ്പോളങ്ങളും റസ്റ്ററന്റ്, ഹോട്ടൽ എന്നിവയിൽ പകുതിയും തുറന്നു തുടങ്ങി. കടൽ പിൻവാങ്ങി വിശാല തീരവും രൂപപ്പെട്ടിട്ടുണ്ട്. പുതുവർഷ ആഘോഷത്തോടനുബന്ധിച്ച് തീരം വീണ്ടും സജീവം ആകും എന്നാണ് പ്രതീക്ഷ.

കൂടുതൽ പൊലീസ് വേണം

കോവളം∙ ലൈറ്റ് ഹൗസ് ബീച്ചിലെ കഴിഞ്ഞ ദിവസത്തെ അക്രമ സംഭവവും സഞ്ചാരികളുടെ തിരക്കും മുൻനിർത്തി തീരത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിക്കണം എന്നു ആവശ്യമുയർന്നു. രണ്ടു നാൾ മുൻപ് ലൈറ്റ് ഹൗസ് ബീച്ചിൽ ലൈഫ് ഗാർഡിനു നേർക്ക് ഉണ്ടായ അക്രമം തടയാൻ ഏക ടൂറിസം പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് ഉണ്ടായത്. കൂടുതൽ പൊലീസ് എത്തിയാണ് അക്രമികളെ കീഴ്പ്പെടുത്തിയത്.

English Summary: Tourists Flow in Kovalam Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com