കോവിഡ് 19: ബ്രേക്ക് ദ ചെയിൻ നടപ്പിലാക്കാൻ സുരക്ഷാ മുൻകരുതലുമായി കെടിഡിസി
Mail This Article
ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. എന്നിരുന്നാലും രോഗം പടർന്നുപിടിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. കൊറോണ വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിന്റെ ഭാഗമായി കെടിഡിസിയുടെ റിസോർട്ടുകളിലും ഹോട്ടലുകളിലും കർശനമായ പ്രോട്ടോകോളുകൾ നടപ്പിലാക്കി.
വൈറസ് ബാധ തടയാന്‍ ശുചിത്വം പാലിക്കുക എന്നതാണ് പ്രഥമമായി നിര്‍ദേശിക്കപ്പെടുന്നത്. മുൻകരുതലിന്റെ ഭാഗമായി എല്ലാ ഹോട്ടലുകളുടെ ലോബിയിലും റെസ്റ്ററന്റുകളുടെ കവാടത്തിലും എത്തുന്നവർക്ക് സാനിറ്റൈസറിന്റെ ഉപയോഗം നിർബന്ധമാക്കി. കൂടാതെ എല്ലാ റെസ്റ്റോറന്റുകളിലും സാമൂഹിക അകലം പാലിക്കുന്നതിനായി ഇരിപ്പിടങ്ങൾ ഒന്നരമീറ്റർ കൂടുതൽ അകലം വരുന്ന രീതിയിൽ പുനർക്രമീകരിച്ചു. കൂട്ടംകൂടി ഭക്ഷണം എടുക്കുന്ന ബുഫെ സംവിധാനവും താൽക്കാലികമായി നിർത്തലാക്കിയിരിക്കുകയാണ്.
നിരീക്ഷണവും നിയന്ത്രണങ്ങളും ശക്തമാക്കിയതോടെ കെടിഡിസിയുടെ എല്ലാ വാഹനങ്ങളിലും സാനിറ്റൈസർ നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രൈവറും സഞ്ചാരിയും വാഹനത്തിൽ കയറുന്നതിനുമുമ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. കൂടാതെ എല്ലാ ഒാഫീസുകളുടെയും റിസപ്ഷനുകളിൽ സാനിറ്റൈസറിനൊപ്പെം മാസ്കുകളും നൽകിയിട്ടുണ്ട്.