യാത്രയിൽ കൊറോണ ബാധിച്ചവർക്ക് ഇൻഷുറൻസ് നൽകി ' ബിക്കിനിജെറ്റ് '
Mail This Article
ലോകം കൊറോണ വൈറസിനോട് മല്ലിടുമ്പോള്‍ പുതിയൊരു ആശയവുമായെത്തി ലോകശ്രദ്ധ നേടുകയാണ് വിയറ്റ്‌നാം എയര്‍ലൈന്‍ കമ്പനിയായ വിയെറ്റ്‌ജെറ്റ്. അവരുടെ വിമാനത്തിൽ ആഭ്യന്തര യാത്ര ചെയ്തവര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചാല്‍ വിയെറ്റ്‌ജെറ്റ് കമ്പനി ഇന്‍ഷൂറന്‍സ് നൽകും. സ്‌കൈ കോവിഡ് കെയര്‍ എന്ന ഇന്‍ഷൂറന്‍സാണ് സര്‍വീസിനൊപ്പം ഒരുക്കിയിരിക്കുന്നത്.
യാത്ര ചെയ്യുമ്പോഴോ യാത്രയ്ക്ക് ശേഷമുള്ള 30 ദിവസത്തിനുള്ളിലോ കൊറോണ സ്ഥിരീകരിച്ച യാത്രകാർക്ക് ആറു ലക്ഷം രൂപയാണ് ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കുക. മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 30 വരെയാണ് ഇന്‍ഷൂറന്‍സ് കാലാവധി. 'ബിക്കിനി എയര്‍ലൈന്‍സ്' എന്ന് പ്രശസ്തമായ വിമാന കമ്പനി ഉടമ വിയറ്റ്‌നാമിലെ ആദ്യ ശതകോടീശ്വരിയായ നൂയെന്‍ തി ഫൂവോങ് താവോ ആണ്.
ലോകം മുഴുവനും കൊറോണ വൈറസിന്റെ ആശങ്കയിലാണ്. ഇൗ സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായിരിക്കണം. എല്ലാ യാത്രകളും ഒഴിവാക്കിയതോടെ ഇത്തവണത്തെ എല്ലാ പ്രതീക്ഷകളും വിമാനകമ്പനികൾക്ക് ഉൾപ്പെടെ നഷ്ടപ്പെട്ടിരിക്കുകയാണ്. കോടികണക്കിന് രൂപ നഷ്ടമാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. അവധിക്കാലയാത്രക്കായി തയാറെടുത്തുവരുടെ പ്ലാനും പദ്ധതിയുമെല്ലാം ഒഴിവാക്കേണ്ടിവന്നത് ഏവരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.