കൊറോണ പേടിച്ച് നഗരങ്ങളില്‍ നിന്ന് ഓടിയെത്തുന്നവരെക്കൊണ്ട് പൊറുതി മുട്ടി ദ്വീപുകള്‍!
Mail This Article
തിങ്ങി നിറഞ്ഞ നഗരങ്ങളില്‍ കൊറോണ വൈറസ് ബാധയിൽ ശ്വാസം മുട്ടി ജീവിക്കേണ്ടി വരുമ്പോള്‍ പച്ചപ്പും ശുദ്ധവായുവുമൊക്കെ ആളുകള്‍ സ്വപ്നം കാണുന്നുണ്ടെങ്കില്‍ കുറ്റം പറയാനാവില്ല. വീടിനുള്ളിൽ വീർപ്പുമുട്ടിയിരുന്ന പലരും കൊറോണ ഭീതി ഒരുവിധം കെട്ടടങ്ങിയ സമയത്ത് വിദൂരസ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു. ഇങ്ങനെ ഓടിയെത്തുന്ന ആളുകളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പല സ്ഥലങ്ങളും.
യുകെയിലെ ഏറ്റവും മനോഹരമായ ടൂറിസം ആകർഷണങ്ങളിലൊന്നായ സ്‌കോട്ട്‌ലൻഡിലെ ഹൈലാൻഡ്‌സ് ഭൂവിഭാഗങ്ങളില്‍ സ്ഥിതിഗതികൾ വളരെ രൂക്ഷമാണ്. പർവതങ്ങളും ദ്വീപുകളും നിറഞ്ഞ ഈ മനോഹരഭൂമി അധികം ജനസംഖ്യയില്ലാത്ത പ്രദേശമായിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ സ്ഥിതി മാറി. താല്‍ക്കാലിക വസതിക്കായി ഇവിടെ വീടുകളും സ്ഥലങ്ങളും വാങ്ങിയിട്ടിരിക്കുന്നവര്‍ പോലും ഇങ്ങോട്ടു വരുന്നത് ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നൽകുകയാണ്. ഇവിടെയുള്ള നിയന്ത്രണങ്ങൾക്ക് പുറത്തുനിന്ന് വരുന്നവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഐസലേഷന് വേണ്ടി ആരും ഹൈലാന്‍ഡ്സിലേക്ക് വരരുത് എന്നും സ്കോട്ട്ലന്‍ഡ് ഫിനാന്‍സ് സെക്രട്ടറി കേറ്റ് ഫോര്‍ബ്സ് ട്വീറ്റ് ചെയ്തു.
സ്കോട്ട്ലൻഡിൽ നാനൂറിലധികം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പത്തില്‍ത്താഴെ കേസുകള്‍ ഹൈലാന്‍ഡ്‌സില്‍ നിന്നുമാണ്. ഇത് ഇനിയും കൂടാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയാണ് അധികൃതര്‍.

അതേസമയം സ്കോട്ട്ലാന്‍ഡിലെ ഫെറി യാത്രകള്‍ ദ്വീപ് നിവാസികളുടെ അത്യാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം പരിമിതപ്പെടുത്തുമെന്ന് മന്ത്രി നിക്കോള സ്റ്റര്‍ജിയോന്‍ പറഞ്ഞു. ദ്വീപുകളില്‍ നിന്ന് തിരിച്ചു വരുന്നവര്‍ക്കും ഇത് ഉപയോഗപ്പെടുത്താം.അതേസമയം സ്കോട്ട്ലാന്‍ഡിലെ ഫെറി യാത്രകള്‍ ദ്വീപ് നിവാസികളുടെ അത്യാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം പരിമിതപ്പെടുത്തുമെന്ന് മന്ത്രി നിക്കോള സ്റ്റര്‍ജിയോന്‍ പറഞ്ഞു. ദ്വീപുകളില്‍ നിന്ന് തിരിച്ചു വരുന്നവര്‍ക്കും ഇത് ഉപയോഗപ്പെടുത്താം.