ADVERTISEMENT

കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന് ഒറ്റ വർഷം കൊണ്ട് കൈവശമുള്ള പദ്ധതികളുടെ മൂല്യത്തിൽ ഇരുപത് ഇരട്ടിയിലേറെ വളർച്ച. 2018-19 സാമ്പത്തിക വർഷം 55.37 കോടി രൂപയുടെ പദ്ധതി മാത്രം കൈവശമുണ്ടൊയിരുന്ന കോർപ്പറേഷൻ 2019-20 സാമ്പത്തിക വർഷം ഇത് 1289.59 കോടിയിലെത്തിച്ചു.

 

അതിനിടെ മറൈൻഡ്രൈവ്, ബോൾഗാട്ടി, വല്ലാർപാടം, വൈപ്പിൻ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളെ  ബന്ധിപ്പിച്ചുകൊണ്ട് കേബിൾ കാർ സർവീസ് ആരംഭിക്കാൻ പദ്ധതി. പിപിപി മാതൃകയിൽ 300 കോടി രൂപ മുതൽമുടക്കിലാണ് ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് ഇതിന്റെ ചുമതല. ഇതിനുള്ള താൽപര്യപത്രം ക്ഷണിക്കുകയും രണ്ട് കമ്പനികൾ താൽപര്യം അറിയിച്ച് എത്തിയിട്ടുണ്ടെന്നും കോർപ്പറേഷൻ വ്യക്തമാക്കി.

 

ജലസേചന ടൂറിസം വകുപ്പുകൾ കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ കൂടിയാണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷൻ. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ആണ് കോർപറേഷൻ ചെയർമാൻ ആയി ചുമതല വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com