ADVERTISEMENT

രാജകുമാരി∙ തോണ്ടിമലയിൽ വർണ വിസ്മയമൊരുക്കിയ നീലക്കുറിഞ്ഞിക്കു കാവലായി  സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരകളിലാണ് ഒരു മാസം മുൻപു നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂത്തത്. നീലക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തി. 30 ന്  കലക്ടർ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവ് നിരോധിച്ചു. 

idukki-defence-team

 

സിവിൽ ഡിഫൻസ് ഡപ്യൂട്ടി വാർഡൻ ജിബിൻ ബേബി, എൻ.ജെയ്സൺ, എബി എൽദോ, പി.എസ്.അജിത്ത്, സി.എൽ.രമേശ്, ജോബിറ്റ്.എം.ജോൺ, ലക്ഷ്മി ആർ.നായർ, മഞ്ജു രാഹുൽ, നവ്യ വത്സലൻ, ആര്യ രവികുമാർ എന്നിവരാണ് തോണ്ടിമലയിലെ സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com