വിവേകാനന്ദ പാറയിലേക്ക് സന്ദർശകരെ കൊണ്ടുപോകാൻ 4.35 കോടി രൂപയുടെ ബോട്ട്
Mail This Article
അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെ സംഗമസ്ഥലം. കന്യാകുമാരിയെ വ്യത്യസ്തമാക്കുന്ന മുഖ്യഘടകം ഇതുതന്നെയെന്ന് പറയാം.കന്യാകുമാരിയുടെ ഹൈലേറ്റ് വിവേകാന്ദപ്പാറയും തിരുവള്ളൂവർ പ്രതിമയുമാണ്.നാലുപാടും കടൽമാത്രം. ദൂരെ കന്യാകുമാരി ദേവിയുടെ ക്ഷേത്രവും ഗാന്ധി സ്മാരകവും തൊട്ടടുത്ത് തിരുവള്ളൂവറിന്റെ 133 അടി ഉയരമുള്ള പ്രതിമയും കാണാം.വിവേകാനന്ദ സ്വാമികളുടെ സ്മരണാർത്ഥമാണ് ഈ സ്മാകരം പണിത് 1970ൽ രാഷ്ട്രത്തിന് സമർപ്പിച്ചത്.
വിവേകാനന്ദപാറയിലേക്കു സന്ദർശകരെ കൊണ്ടുപോകാനായി നിർമിച്ച അത്യാധുനിക ബോട്ട് കന്യാകുമാരിയിലെത്തി. 4.35 കോടി രൂപ ചെലവിൽ പുംപുകാർ ഷിപ്പിങ് കോർപറേഷൻ ഗോവയിൽ പണിത ബോട്ട് 26 ന് രാവിലെയാണ് എത്തിയത്. എംഎൽ തിരുവള്ളുവർ എന്നാണ് പുതിയ ബോട്ടിന് പേര് നൽകിയിരിക്കുന്നത്.
150 പേർക്ക് താഴെയും ശീതീകരിച്ച മുകൾ ഭാഗത്ത് 12 പേർക്കും ഇരുന്ന് യാത്രചെയ്യാം. കോവിഡ് ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന സർവീസ് സർക്കാർ ഉത്തരവ് എത്തുന്നതോടെ തുടങ്ങുമെന്നു ഷിപ്പിങ് കോർപറേഷൻ മാനേജർ ചെല്ലപ്പ അറിയിച്ചു. നിലവിൽ എം.എൽ.ഗുഹൻ, എം.എൽ. പൊതിഗൈ, എം.എൽ. വിവേകാനന്ദൻ, എം.എൽ.താമ്രപർണി എന്നീ 4 ബോട്ടുകളാണുള്ളത്.
English Summary: Boat Ride to Vivekananda Rock