ADVERTISEMENT

സഞ്ചാരികൾ എത്തിത്തുടങ്ങിയ മൂന്നാറിൽ ടൂറിസം മേഖലയ്ക്കു തിരിച്ചടിയായി വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. തോട്ടം തൊഴിലാളികളും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ ഒട്ടേറെ പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ടൗണും പഴയ മൂന്നാറും ഉൾപ്പെടെ 6 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 

 

ഇതോടെ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.അവശ്യവസ്തുക്കളും പച്ചക്കറികളും വിൽക്കുന്ന കടകൾ മാത്രമാണ് ഇന്നലെ തുറന്നത്. വിനോദസ‍ഞ്ചാരികളും എത്തിയില്ല. പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ തേയിലത്തോട്ടം തൊഴിലാളികളും ടൗണിലേക്ക് എത്തിയില്ല. 

 

സബ്കലക്ടർ എസ്.പ്രേം കൃഷ്ണ, എഎസ്പി സ്വപ്നിൽ എം. മഹാജൻ, തഹസിൽദാർ ജിജി എം. കുന്നപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ ടൗണിൽ പരിശോധന നടത്തി. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് 125 പേരിൽ നടത്തിയ പരിശോധനയിൽ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതാണു കടുത്ത നിയന്ത്രണങ്ങൾക്കു കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com