ADVERTISEMENT

സഞ്ചാരികളുടെ പ്രിയയിടം രാജമല ഇന്നു തുറന്നു. പ്രജനനകാലം തുടങ്ങിയതിനാൽ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. മൂന്നാർ ടൗണിൽനിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയാണ് രാജമല ഉൾപ്പെടുന്ന ഇരവികുളം നാഷനൽ പാർക്കിന്റെ കവാടം. കണ്ണെഞ്ചിപ്പിക്കുന്ന പൂല്‍മേടുകള്‍ നിറഞ്ഞതാണ്  ഇരവിക്കുളം. വരയാടുകള്‍ക്ക് ഏറ്റവും ആനുയോജ്യ ആവാസവ്യവസ്ഥയാണിവിടെ. 

രാജമല വിനോദസഞ്ചാരികൾക്കായി തുറന്നതോടെ ഇനി തിരക്കും വർദ്ധിക്കും. രാജമല സന്ദർശനം പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും.

പ്രജനനകാലം തുടങ്ങിയതിനാൽ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. ഈ സീസണിൽ ഇതുവരെ 80 കുഞ്ഞുങ്ങൾ പിറന്നതായി വൈൽഡ് ലൈഫ് വാർഡർ ആർ.ലക്ഷ്മി, അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ.നേര്യംപറമ്പിൽ എന്നിവർ പറഞ്ഞു.

മുഖം മിനുക്കി ഇരവികുളം, ദേശിയോദ്യാനം

സന്ദര്‍ശകരെ കാത്തിരിക്കുന്നത് മുഖം മിനുക്കിയ ഇരവികുളം, ദേശിയോദ്യാന കവാടമാണ്. മൂന്നാര്‍ ഉടുമല്‍പ്പേട്ട റോഡിലെ ടിക്കറ്റ് കൗണ്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മരത്തടിയില്‍ നിര്‍മിച്ച കവാടം. പ്രവേശനകവാടത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പിനുശേഷം നടക്കും. സ്വദേശികൾക്ക് 200 രൂപ, വിദേശികൾക്ക് 500 രൂപ എന്നിങ്ങനെയാണ് നിരക്ക്. വീഡിയോ ക്യാമറയ്ക്ക് 350 രൂപയും നൽകണം.

 

English Summary: Rajamala is Open to Tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com