ADVERTISEMENT

കോവിഡിന്റെ വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ രാത്രി 9നു കർഫ്യൂ തുടങ്ങിയ സാഹചര്യത്തിൽ രാത്രിയാത്രയുമായി ബന്ധപ്പെട്ട് ആശങ്കയിലാണ് ജനങ്ങൾ‍‍‍‍‍‍‍‍‍‍‍‍‍‍‍. അത്യാവശ്യക്കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ എന്താണ് മാനദണ്ഡമെന്ന് ആരായുകയാണ് മിക്കവരും. എയർപോർട്ടിലേക്കും തിരിച്ചും രാത്രി യാത്ര പറ്റുമോയെന്ന് ആരായുന്നവർ കുറവല്ല. കോവിഡ് വ്യാപനം അതിരൂക്ഷമായിെകാണ്ടിരിക്കുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിതരായിരിക്കേണ്ടതാണെങ്കിലും വ്യക്തമായ കാരണം കാണിച്ച് അവശ്യ യാത്രകൾ പൊലീസ് അനുവദിക്കുന്നുണ്ട്.

രാത്രികാലങ്ങളിലെ എയർപോർട്ട് യാത്ര

ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുമായി രാജ്യാന്തര യാത്രകള്‍ക്ക് മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണിപ്പോള്‍. കൂടാതെ ഇന്ത്യയുടെ അയൽസംസ്ഥാനങ്ങളിലും യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ദീർഘദൂര ബസ്, ട്രെയിൻ, വിമാന സർവീസുകൾ തടസ്സപ്പെടാത്തതിനാൽ, ബസ്, ട്രെയിൻ, വിമാന യാത്രക്കാരുമായി പോകുന്ന സ്വകാര്യ, ടാക്സി വാഹനങ്ങൾ തടയില്ല. പക്ഷേ വ്യക്തമായ രേഖകൾ കാണിക്കണം. പൊതു ഗതാഗതവും ചരക്കു ഗതാഗതവും ഉണ്ടാകും. കോവിഡ് വ്യാപനം തടയാൻ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തു കർശന നിയന്ത്രണങ്ങളാണ്. 24, 25 തീയതികളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ.

അതിർത്തികളിൽ കർശന പരിശോധന

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന അതിർത്തികളിൽ പരിശോധന കൂടുതൽ ശക്തമാക്കി. ആർടിപിസിആർ പരിശോധനാ റിപ്പോർട്ട് ഇല്ലാത്ത യാത്രക്കാരെ തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കില്ല. ഇൗ.പാസ് മാത്രമുണ്ടെങ്കിലും ചെക്ക്പോസ്റ്റ് കടത്തിവിടുന്ന സംവിധാനം ഇപ്പോൾ നിർത്തി. ഇ.പാസിന് പുറമേ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇപ്പോള്‍ നിർബന്ധമാണ്. നാടുകാണി ചുരമിറങ്ങി കേരളത്തിലേക്ക് വരുന്നവർക്കും ആർടിപിസിആർ പരിശോധന റിപ്പോർട്ട് കർശനമാക്കി.

ടൂറിസം കേന്ദ്രങ്ങൾ അടച്ചു

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മിക്കയിടത്തും യാത്രാ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താൽക്കാലികമായി അടച്ചിരിക്കുകയാണ്.പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ ടൂറിസം പ്രമോഷന്‍ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ടൂറിസം വകുപ്പിനു കീഴിലുള്ള ആഢ്യൻ പാറ,കുറ്റിപ്പുറം നിളയോരം പാർക്ക്,പടിഞ്ഞാറേക്കര ബീച്ച്,പൊന്നാനി ബിയ്യം പാലം. ബിയ്യം കായൽ, മലപ്പുറം ശാന്തിതീരം പുഴയോര പാർക്ക്, മഞ്ചേരി ചെരണി പാർക്ക്,വണ്ടൂർ വാണിയാമ്പലം,കരുവാരകുണ്ട് ചെറുമ്പ് ഇക്കോ വില്ലേജ്, മലപ്പുറം കോട്ടക്കുന്ന് പാർക്ക്,താനൂർ ഒട്ടുംപുറം ബീച്ച്,വണ്ടൂർ ടൗണ്‍ സ്ക്വയർ,കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം,കുറ്റിപ്പുറം മിനി പമ്പ,പൊന്നാനി ചമ്രവട്ടം സനേഹ പാത എന്നീ വിനോദ കേന്ദ്രങ്ങളിലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ നീലഗിരിയിലേക്ക് ഏപ്രില്‍ 30 വരെ സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. മുതുമല ടൈഗര്‍ റിസര്‍വ്, ഊട്ടി തടാകം, കൂനൂരിലെ സിംസ് പാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്. നീലഗിരി, കൊടൈക്കനാൽ, ഏർക്കാട് എന്നിവിടങ്ങളിലേക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അവശ്യവസ്തുക്കളുടെ സര്‍വീസിനും വിലക്കില്ല. വിനോദസഞ്ചാരികളല്ലാതെ മറ്റു ആവശ്യങ്ങള്‍ക്കായി നീലഗിരിയിലെത്തുന്നവര്‍ക്ക് പ്രവേശനം അനുവദിക്കും. പക്ഷേ കൃത്യമായ രേഖകള്‍ ഇവര്‍ ഹാജരാക്കേണ്ടതുണ്ട്.

English Summary: Travel Ban due to Covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com