ഗിന്നസിൽ ഇടംനേടിയ പടുകൂറ്റൻ മണൽക്കൊട്ടാരം
Mail This Article
സഞ്ചാരികൾ അദ്ഭുതമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണൽക്കൊട്ടാരം. ഡെന്മാര്‍ക്കിലെ അതിമനോഹരമായ കടല്‍തീര പട്ടണമായ ബ്ലോഖസിലാണ് ഈ പടുകൂറ്റന്‍ മണല്‍ക്കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്. ഇൗ കൊട്ടാരം ഗിന്നസ് റെക്കോഡിലും ഇടംപിടിച്ചു.
2019 ൽ ജർമനിയിൽ നിർമിച്ച മണൽകൊട്ടാരത്തേക്കാൾ മൂന്ന് മീറ്റർ ഉയരമുണ്ട്. ഡെൻമാർക്കിലെ ഇൗ കൊട്ടാരത്തിന്. 21.16 മീറ്റര്‍ ഉയരമുള്ള ഈ നിര്‍മിതിയ്ക്ക് ഏകദേശം 5000 ടണ്‍ ഭാരമുണ്ടാകും.ഏകദേശം 4860 ടൺ മണൽ ഉപയോഗിച്ചാണ് ഇൗ സാൻഡ്‌കാസിൽ നിർമിച്ചിരിക്കുന്നത്. ഇൗ വിസ്മയകാഴ്ച ആസ്വദിക്കുവാനായി സന്ദർശകരും ഒരുങ്ങിരിക്കുകയാണ്.
രാജ്യത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ തീമിലാണ് ഇൗ കൂറ്റന്‍ മണൽകൊട്ടാരം പണിതുയർത്തിയിരിക്കുന്നത്. ഡച്ചുകാരനായ വില്‍ഫ്രെഡ് സ്റ്റൈഗറിന്റെ കരവിരുതാണ് ഇൗ അദ്ഭുത നിർമിതി. അടുത്ത വര്‍ഷം മാര്‍ച്ച് വരെ കൊട്ടാരം കേടുപാടുകളില്ലാതെ നിലനില്‍ക്കും. അതുകൊണ്ട് ഇക്കാലയളവില്‍ പരമാവധി സഞ്ചാരികളെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഡെൻമാര്‍ക്ക്.
English Summary: Denmark builds world's tallest Sandcastle, enters Guinness World Records