മഞ്ഞുവീഴ്ച, വൈറലായി ഗുൽമർഗിലെ കാഴ്ച
Mail This Article
മഞ്ഞിൽ പൊതിഞ്ഞ ഗുൽമർഗിന്റെ അതിശയപ്പിക്കുന്ന വിഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. ഗുൽമാർഗിൽ ചൊവ്വാഴ്ച താപനില മൈനസ് 7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അതിന്റെ ഫലമായി ഇവിടം കനത്ത മഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ്. ഗുൽമർഗിലെ മഞ്ഞുവീഴ്ച കണ്ട സന്തോഷത്തിലാണ് സഞ്ചാരികൾ. കൂടാതെ തെക്കൻ കശ്മീരിൽ, അനന്തനാഗ് ജില്ലയിലെ പഹൽഗാമിലെ പർവത റിസോർട്ടിലും മൈനസ് 3.4 ഡിഗ്രി സെൽഷ്യസായി താഴ്ന്നിരുന്നു.
മഞ്ഞിന്റെ കാഴ്ച ആസ്വദിക്കുവാനായി നിരവധിപേരാണ് ഇവിടെ എത്തിച്ചേരുന്നത്. ഗുൽമാർഗിലെ സ്കീ റിസോർട്ടിൽ വിനോദസഞ്ചാരികളുടെ തിരക്കാണ്. വരും ആഴ്ചകളിൽ സഞ്ചാരികളുടെ വരവ് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്മസും പുതുവർഷവും എത്തുന്നതോടെ മഞ്ഞുമൂടിയ ഇൗ താഴ്‌വര നിരവധി സഞ്ചാരികളെ ആകർഷിക്കും. കൂടാതെ തെക്കൻ കശ്മീരിൽ, അനന്തനാഗ് ജില്ലയിലെ പഹൽഗാമിലെ പർവത റിസോർട്ടിലും മൈനസ് 3.4 ഡിഗ്രി സെൽഷ്യസായി താഴ്ന്നിരുന്നു.
ഏഷ്യയിലെ ഏറ്റവും മികച്ച ഏഴാമത്തെ സ്കീയിങ് ഡെസ്റ്റിനേഷനായി കണക്കാക്കുന്ന ഗുൽമർഗ്, വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായത് ഗുൽമർഗ് ഗോൺഡോല എന്ന കേബിൾ കാറിന്റെ വരവോടെയാണ്.
English Summary: Snowfall brings cheer to tourists in Gulmarg