പൊൻമുടി യാത്രയ്ക്കും അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനും വിലക്ക്
Mail This Article
കോവിഡും ഒമിക്രോണും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കർശമനമാക്കിയിരിക്കുകയാണ്. അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങും പൊന്മുടി ഇക്കോടൂറിസത്തിലേക്കുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നാളെ മുതൽ അടുത്തമാസം 26 തീയതി വരെ ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്ന എല്ലാ ബുക്കിങ്ങും കാന്‍സല്‍ ചെയ്തിട്ടുണ്ട്. പൊൻമുടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്രയും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. ബുക്കിങ് നടത്തിയവരുടെ തുക ഓണ്‍ലൈനായി തന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓഫ് ലൈന്‍ ബുക്കിങ്ങും ഉണ്ടായിരിക്കുന്നതല്ല. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471 2360762 ,8547601005 എന്നീ ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടാം.
English Summary: Agasthyarkoodam Trekking and Ponmudi Travel 2022 Online Booking Cancelled