പാറക്കെട്ടും പുല്‍മേടും വെള്ളച്ചാട്ടവും കടന്ന് സാഹസിക യാത്ര; പോകാം അഗസ്ത്യാര്‍കൂടത്തിലേക്ക്
Mail This Article
കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ് തിരുവനന്തപുരത്തുള്ള അഗസ്ത്യാർകൂടം. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പശ്ചിമഘട്ടപ്രദേശം പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ്. അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്
സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ് അഗസ്ത്യാര്‍കുടം. പറക്കെട്ടും പുല്‍മേടും, വെള്ളച്ചാട്ടവും കടന്നുള്ള യാത്ര അതിമനോഹരവും സാഹസീകവുമാണ്. ട്രെക്കിങ്ങിനോപ്പം അഗസ്ത്യാമുനിയുടെ പ്രതിഷ്ഠയിലേക്ക് തീര്‍ഥാടക സംഘവും എത്തുന്നുണ്ട്.
നിത്യഹരിത വനങ്ങളും പുല്‍മേടും പറക്കെട്ടും വെള്ളച്ചാട്ടവും കടന്ന് വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കൊടുംവനത്തിലൂടെ 27 കിലോ മീറ്റര്‍ കല്‍നടയായി വേണം അഗസ്ത്യന്‍റെ ഗിരിമകുടത്തിലെത്താന്‍. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ അതിരുമലയാണ് ഒന്നാം ദിനത്തിലെ ലക്ഷ്യസ്ഥാനം.75 കാരന്‍ കുളന്തവേലിന് അഗസ്ത്യാര്‍ക്കൂടം യാത്ര സാഹസികതയുടെയും ഭക്തിയുടെയും സംഗമസ്ഥാനമാണ്.
രണ്ടാം ദിനമാണ് ഏറെ ശ്രമകരമായ അഗസ്ത്യാരോഹണം. ഇവിടെ മാത്രം വളരുന്ന പേരറിയാത്ത എണ്ണിയാലൊടുങ്ങാത്ത വേരും ഇലയും ആവാഹിച്ചുകൊണ്ട് ഒഴുകുന്ന കാട്ടരുവികളാണ് അതിനുള്ള യാത്രികരുടെ ഊര്‍ജ്ജ സ്രോതസ്. ഈ വര്‍ഷം ഫെബ്രുവരി 15 വരെയാണ് അഗസ്ത്യാര്‍ക്കൂടം സന്ദര്‍ശനം. മുന്‍ക്കൂട്ടി ബുക്ക് ചെയ്ത 75 പേരെയാണ് ദിവസേന കടത്തി വിടുന്നത്. പ്ലാസ്റ്റിക്കിന് പൂര്‍ണ നിരോധമനവുമുണ്ട്.
English Summary: Agasthyarkoodam Trekking