വാഗമൺ കണ്ണാടിപ്പാലം സഞ്ചാരികൾക്കായി തുറന്നു, 3 കോടി രൂപ നിർമാണച്ചെലവ്
Mail This Article
കാൻഡിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കണ്ണാടിപ്പാലവും സാഹസിക വിനോദ പാർക്കും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
വാഗമൺ അഡ്വഞ്ചർ പാർക്കിൽ നടന്ന ചടങ്ങിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എം.എം.മണി എംഎൽഎ മുഖ്യാതിഥിയായി, ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോമി പൂണോളി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, ജില്ലാ കലക്ടർ ഷീബാ ജോർജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് എസ്.നിത്യ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.
സവിശേഷതകൾ
നീളം 40 മീറ്റർ ∙ ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസ് കൊണ്ടു നിർമിച്ചത് ∙ മൂന്ന് കോടി രൂപ നിർമാണച്ചെലവ് ∙ ഒരേ സമയം 15 പേർക്കു പ്രവേശനം ∙ ഒരാൾക്ക് 500 രൂപ ∙ പത്ത് മിനിറ്റ് പാലത്തിൽ ചെലവഴിക്കാം ∙ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ ആസ്വദിക്കാം.
Content Summary: Enjoy a thrilling walk on India’s longest glass bridge at Vagamon