ADVERTISEMENT

യാത്ര ചെയ്യാന്‍ വളരെയധികം ഇഷ്ടമുള്ള ആളാണ്‌ ബോളിവുഡ് നടി സാറ അലി ഖാന്‍. എപ്പോഴും യാത്ര ചെയ്യുന്ന നടി, ഒട്ടേറെ മനോഹര ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഈയിടെ നടത്തിയ അമര്‍നാഥ്‌ ക്ഷേത്രത്തിലേക്കുള്ള യാത്രയുടെ ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ വിഡിയോയില്‍ അമര്‍നാഥിന്‍റെ വിവിധ ഭാഗങ്ങളിലൂടെ സാറ പ്രേക്ഷകരെ കൊണ്ടുപോകുന്നു. താമസ സ്ഥലത്തെ ക്യാംപിൽ ഭക്ഷണം ഒരുക്കാൻ സഹായിക്കുന്നതും പുഴയിലെ വെള്ളത്തിൽ നിന്ന് മുഖം കഴുകുന്നതും മരത്തണലിൽ ഉറങ്ങുന്നതുമെല്ലാം വിഡിയോയിലുണ്ട്. സാറയുടെ എളിമയെ എല്ലാവരും പുകഴ്ത്തുന്നതു കമന്‍റുകളില്‍ കാണാം.

Image Credit : saraalikhan95/instagram
അമര്‍നാഥ് യാത്രയിൽ സാറ അലി ഖാൻ, Image Credit : saraalikhan95/instagram

ജമ്മു കശ്മീരിലെ അമർനാഥില്‍, തലസ്ഥാനമായ ശ്രീനഗറിൽ നിന്ന്, ഏകദേശം 141 കിലോമീറ്റർ അകലെ 3,888 മീറ്റർ ഉയരത്തിലുള്ള ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന അമര്‍നാഥ് ക്ഷേത്രത്തില്‍ വർഷത്തിൽ ഭൂരിഭാഗവും സഞ്ചാരികൾക്ക് പ്രവേശനമില്ല. ജൂലൈയിലെ സ്കന്ദഷഷ്ഠി ദിനത്തിൽ ആരംഭിച്ച് ഓഗസ്റ്റിൽ ശ്രാവണ പൂർണിമ (രക്ഷാ ബന്ധൻ) ദിനം വരെയാണ് സാധാരണയായി തീര്‍ഥാടകരെ അനുവദിക്കുന്നത്. അതിനാൽ, അമർനാഥ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ജൂലൈ - ഓഗസ്റ്റ് മാസങ്ങളാണ്. മറ്റുള്ള സമയങ്ങളില്‍ താപനില പലപ്പോഴും പൂജ്യത്തേക്കാള്‍ താഴെയായിരിക്കും.

അമർനാഥ് ഒരു തീര്‍ഥാടന കേന്ദ്രം എന്നതിലുപരി വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ശ്രീനഗർ, ഗുൽമാർഗ്, സോന്‍മാർഗ് തുടങ്ങിയ സ്ഥലങ്ങളും അമര്‍നാഥ്‌ യാത്രയില്‍ സന്ദര്‍ശിക്കാം. മുന്‍പേയും കേദാര്‍നാഥ്‌, അമര്‍നാഥ്‌ തുടങ്ങിയ ഇടങ്ങളിലേക്കു സാറ യാത്ര നടത്തിയിരുന്നു. കശ്മീരിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ സാറയുടെ സോഷ്യല്‍ മീഡിയയിലെങ്ങും കാണാം.

വിക്കി കൗശലിനൊപ്പം സൂപ്പർ ഹിറ്റ് ചിത്രമായ സരാ ഹട്‌കെ സരാ ബച്ച്‌കെയിലാണ് സാറാ അലി ഖാൻ അവസാനമായി അഭിനയിച്ചത്. ആദിത്യ റോയ് കപൂറിനൊപ്പം, അനുരാഗ് ബസുവിന്‍റെ മെട്രോ ഇൻ ഡിനോ, സംവിധായകൻ ജഗൻ ശക്തിയുടെ ത്രില്ലർ ചിത്രമായ മിഷൻ ലയണ്‍ എന്നിവയാണ് സാറയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.

English Summary:

Amarnath Yathra, Images shared by actress Sara Ali Khan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com