ADVERTISEMENT

ദീപാവലി അടിച്ചുപൊളിക്കാന്‍ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കു യാത്ര പോകാം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) സഞ്ചാരികള്‍ക്കായി പുതിയ പാക്കേജ് അവതരിപ്പിച്ചു.  5 രാത്രികളും 6 പകലും നീളുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് 27,450 രൂപ മുതലാണ്‌ നിരക്ക്. നവംബർ 6 മുതൽ 24 വരെ നടത്തുന്ന പ്രതിദിന ടൂറുകളില്‍ ആൻഡമാനിലെ വിവിധ ദ്വീപുകളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളെ കൊണ്ടുപോകും.  ഫാമിലി ആൻഡമാൻ ഹോളിഡേസ്-ഗോൾഡ് (EHH96) എന്നാണ് പാക്കേജിന്‍റെ പേര്.

Image Credit : Roop_Dey/Shutterstock
Image Credit : Roop_Dey/Shutterstock

യാത്രാ ക്രമം

പോർട്ട് ബ്ലെയറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ആദ്യദിനം പോർട്ട് ബ്ലെയറില്‍ നിന്നും മനോഹരമായ കോർബിൻസ് കോവ് ബീച്ചിലേക്കും പിന്നീട് സെല്ലുലാർ ജയിലിലേക്കും സഞ്ചാരികളെ കൊണ്ടുപോകും. പിറ്റേ ദിവസം പോർട്ട് ബ്ലെയറിൽ നിന്നും, പ്രഭാതഭക്ഷണത്തിനു ശേഷം ബ്രിട്ടീഷ് ഭരണകാലത്ത് പോർട്ട് ബ്ലെയറിന്‍റെ തലസ്ഥാനമായിരുന്ന റോസ് ഐലൻഡിലേക്ക് പോകും. തുടര്‍ന്ന്, ജല കായിക വിനോദങ്ങൾക്ക് പ്രശസ്തമായ ബേ ഐലൻഡ് സന്ദർശിക്കും. ഇവിടെ സ്കൂബ ഡൈവിങ് പോലെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമുണ്ട്.

 Andaman and Nicobar Islands. Photo: Shutterstock/Roop_Dey
Andaman and Nicobar Islands. Photo: Shutterstock/Roop_Dey

മൂന്നാംദിവസം, പോർട്ട് ബ്ലെയറിൽ നിന്ന് 54 കിലോമീറ്റർ ദൂരെയുള്ള ഹാവ്‌ലോക്ക് ദ്വീപിലേക്ക് കടത്തുവള്ളത്തിൽ യാത്ര പുറപ്പെടും. ഇവിടെ കാലാപത്തർ, രാധാനഗർ ബീച്ചുകളില്‍ സമയം ചെലവിടാം. നാലാം ദിവസം നീൽ ദ്വീപിലേക്ക് ക്രൂയിസ് യാത്രയുണ്ടാകും. നാചുറൽ  ബ്രിജ്, ലക്ഷ്മൺപുർ ബീച്ച് എന്നിവ സന്ദര്‍ശിക്കാം. അഞ്ചാം ദിനം പ്രശസ്തമായ ഭരത്പൂർ ബീച്ച് സന്ദര്‍ശിക്കാം. ആറാംദിനം പോർട്ട് ബ്ലെയറില്‍ നിന്നും മടക്കയാത്ര പുറപ്പെടും. 

പാക്കേജ് നിരക്ക്

2023 ഒക്ടോബർ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള പാക്കേജ് നിരക്ക് ചുവടെ പറയും പ്രകാരമാണ്:

  • സിംഗിൾ ഒക്യുപൻസി : 52,750 രൂപ
  • ഡബിള്‍ ഒക്യുപൻസി : 30,775 രൂപ
  • ട്രിപ്പിൾ ഒക്യുപൻസി : 27,450 രൂപ
  • 5-11 വയസ്സ് പ്രായമുള്ള കുട്ടി : 17,000 രൂപ
  • 2 - 4 വയസ്സ് പ്രായമുള്ള കുട്ടി : 13,550 രൂപ

ഇതുകൂടാതെ നാലുപേര്‍ അടങ്ങുന്ന ഗ്രൂപ്പില്‍ ഓരോ ആള്‍ക്കും 28,750 രൂപയും ആറു പേര്‍ അടങ്ങുന്ന ഗ്രൂപ്പില്‍ ഓരോ ആള്‍ക്കും 27,700 രൂപയുമാണ് നിരക്ക്.

(FILES) In this file photo taken on September 8, 2007 shows the coast line of South Andaman Island near Port Blair, capital of the Andaman and Nicobar Islands. (Photo by Desha-Kalyan CHOWDHURY / AFP)
(FILES) In this file photo taken on September 8, 2007 shows the coast line of South Andaman Island near Port Blair, capital of the Andaman and Nicobar Islands. (Photo by Desha-Kalyan CHOWDHURY / AFP)

പാക്കേജില്‍ ഉള്‍പ്പെടുന്നതും പെടാത്തതും

എയർകണ്ടീഷൻ ചെയ്ത താമസസൗകര്യം, എൻട്രി പെർമിറ്റുകൾ, എൻട്രി ടിക്കറ്റുകൾ, ഫെറി ടിക്കറ്റുകൾ, ഫോറസ്റ്റ് ഏരിയ പെർമിറ്റുകൾ എന്നിവ, ഭക്ഷണം, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള  ഗതാഗതവും ആഡംബര നികുതികളും മുതലായവ പാക്കേജിൽ ഉൾപ്പെടുന്നു. എയർ ടിക്കറ്റ്, ടെലിഫോൺ ബില്ലുകൾ, പാനീയങ്ങൾ, പോര്‍ട്ടര്‍, ഇൻഷുറൻസ്, മദ്യം, റൂം സർവീസ്, കാമറ ചാർജ്, ഹെർബൽ മസാജ് തുടങ്ങിയ വ്യക്തിഗത ചെലവുകള്‍ പാക്കേജില്‍ ഉള്‍പ്പെടില്ല. കൂടാതെ, എലിഫന്‍റ ബീച്ചിലേക്കുള്ള ഓപ്‌ഷണല്‍ ടൂർ, ജല കായിക വിനോദങ്ങള്‍ തുടങ്ങിയവയ്ക്കും യാത്രക്കാര്‍ സ്വന്തം പോക്കറ്റില്‍ നിന്നും കാശ് മുടക്കണം. കൂടുതൽ വിവരങ്ങൾക്ക് –  irctctourism

English Summary:

Diwali holidays are around the corner, the Indian Railway Catering and Tourism Corporation (IRCTC) has unveiled its 5 nights 6 days to Andaman and Nicobar Islands.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com