ADVERTISEMENT

ഉല്ലാസപ്രിയരുടെ ആഘോഷവേളകൾക്കു ആവേശംപകരാനായി 'വിന്റർഫെസ്റ്റ്' അവതരിപ്പിച്ച് അതിരപ്പിള്ളി സിൽവർസ്റ്റോം. കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ എന്നും പുതുമകൾ കൊണ്ടുവരുന്ന സിൽവർ സ്റ്റോമിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ സ്നോപാർക്ക് ആയ സ്നോ സ്റ്റോമിലാണ് ഈ ഗ്രാൻഡ് സെലബ്രേഷൻ നടക്കുന്നത്.

ഡിസംബർ 6 മുതൽ ജനുവരി 31 വരെ ആകർഷണീയമായ പരിപാടികളാണ് വിന്റർഫസ്റ്റ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സിൽവർസ്റ്റോം ഒരുക്കിയിരിക്കുന്നത്. വിൻറർഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ 23 മുതൽ 2024 ജനുവരി 7 വരെയുള്ള ക്രിസ്മസ് പുതുവത്സര നാളുകളിൽ സന്ദർശകർക്ക് ആകർഷകമായ സമ്മാനങ്ങൾ 'സ്നോം സ്റ്റോം' സാന്താക്ലോസ് നൽകുന്നുണ്ട്.

കൂടാതെ മെഗാ ബമ്പർ സമ്മാനങ്ങളായി എൽഇഡി ടിവിയും മറ്റനേകം സമ്മാനങ്ങളും സന്ദർശകരെ കാത്തിരിക്കുന്നു. ആറുമണിക്കൂറോളം വാട്ടർതീം പാർക്കിലെ ത്രില്ലും ഒരു മണിക്കൂറിലേറെ നീണ്ടു നിൽക്കുന്ന സ്നോ സ്റ്റോമിലെ  മൈനസ് പത്ത് ഡിഗ്രി തണുപ്പിന്റെ പുതിയ അനുഭവവും ആവേശത്തിലാഴ്ത്തും. 20,000 സ്ക്വയർഫീറ്റാണ് മഞ്ഞിന്റെ മായാലോകം.

സ്നോ ട്യൂബ് സ്ലൈഡ്. സ്നോ വുഡൻ ബ്രിഡ്ജ്, സ്നോ പ്ലേ ഹൗസ്, ഇഗ്ലൂ ഹൗസ്, സ്നോ ഫ്രീഫോൾ എന്നിങ്ങനെ സന്ദർശകരെ ആവേശത്തിലാക്കുന്ന നിരവധി റൈഡുകളുണ്ട്. അടുത്തമാസം 31 വരെയാണ് ആഘോഷങ്ങൾ നടക്കുന്നത് .ഈ ആഘോഷത്തിൽ കുടുംബത്തോടൊപ്പം സിൽവർ സ്റ്റോം റിസോർട്ടിൽ താമസിക്കാൻ പാക്കേജുകളും ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com