ADVERTISEMENT

കൊച്ചി ∙ പരിസ്ഥിതിക്ക് ആഘാതമില്ലാതെ, ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്നതാണ് സിപോഡ്സ് ക്യാംപിങ് ടെന്റ് എന്ന് ടൂറിസം സ്റ്റാർട്ടപ് ക്യാംപർ അറിയിച്ചു. കേരളത്തിൽ പുതുമയുള്ളതും ഒട്ടേറെ സാധ്യതകളുമുള്ള ഗ്ലാംപിങ് സൗകര്യമൊരുക്കുന്നതിന് സിപോഡ്സ് എന്ന പേരിൽ ഉൽപന്നവും സാങ്കേതിക സഹായവും നൽകുമെന്നും കേരള സ്റ്റാർട്ടപ് മിഷന്റെയും കെഎസ്ഐഡിസിയുടെയും സഹായത്തോടെയാണ് ഈ ഉൽപന്നം പുറത്തിറക്കുന്നതെന്നും കമ്പനി അറിയിച്ചു. ആഡംബര സൗകര്യങ്ങളോടെയുള്ള ക്യാംപിങ് ടെന്റുകളാണ് സിപോഡ്സ്.

seedpod-pop-up-02

നിർമാണ പ്രവൃത്തികൾ ആവശ്യമില്ലാത്ത, ഭൂമിയുടെ സ്വാഭാവിക നിലനിൽപ്പിന് കോട്ടം വരുത്താത്ത, ഏതു ഭൂപ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്ലാംപിങ് ഇതു സാധ്യമാക്കുന്നെന്ന് കമ്പനി പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വനങ്ങളിലും നദിയോരങ്ങളിലും ബീച്ചുകളിലുമെല്ലാം എല്ലാ വിധ സൗകര്യങ്ങളുമുള്ള ക്യാംപിങ് ടെന്റുകൾ ഒരുക്കാനാകും. ടെറസുകളിലും മലനിരകളിലും കാരവൻ പാർക്കിങ് സ്ഥലങ്ങളിലും ഫാം ഹൗസുകളിലുമെല്ലാം സിപോഡ്സ് ഉപയോഗിച്ച് ഗ്ലാംപിങ് ടെന്റുകൾ ഒരുക്കാം.  പഞ്ചനക്ഷത്ര റിസോർട്ടിന് തുല്യമായ സൗകര്യങ്ങളോടെ താമസിച്ച്, പ്രകൃതിയെ അതിന്റെ സ്വാഭാവികതയിൽ ആസ്വദിക്കാൻ കഴിയുന്ന ടെന്റിങ് ആണ് ഗ്ലാംപിങ്. 

seedpod-pop-up-01

‘‘സിപോഡ്സ് ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ട് ഗ്ലാംപിങ് ടെന്റുകൾ സജ്ജീകരിക്കാം. 300 ചതുരശ്ര അടി വിസ്തീർണമുള്ള സിപോഡ്സ് യൂനിറ്റിൽ ഒരു ബെഡ് റൂം, സിറ്റ്-ഔട്ട് കം ഡൈനിങ് സ്‌പെയ്‌സ്, ശുചിമുറി, ലഗേജ് റൂം എന്നിവയാണ് ഉൾപ്പെടുന്നത്. ടൂറിസ്റ്റുകളുടെ അഭിരുചിക്കനുസരിച്ച് ഇന്റീരിയർ, വാതിലുകൾ, ഫ്ളോറിങ് തുടങ്ങിയ അകത്തള സൗകര്യങ്ങൾ പ്രത്യേകം സജ്ജീകരിക്കാനും കഴിയും.  കേരളത്തിന്റെ ടൂറിസം പശ്ചാത്തലവും ഗ്ലാംപിങിന് ഏറെ  അനുയോജ്യമായതും ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതുമാണ്. ചെറിയ സ്ഥലസൗകര്യത്തിൽ ഒരു റിസോർട്ടിന്റെ വലുപ്പത്തിൽ, നാലിലൊന്ന് ചെലവിൽ ഗ്ലാംപിങ് ടെന്റുകൾ ഒരുക്കാൻ കഴിയും. ടൂറിസം സംരംഭകർക്കിത് വലിയ അവസരമാണ്. ചെറിയ മുതൽ മുടക്കിൽ ഉയർന്ന വരുമാനം നേടാൻ ഇത് അവസരമൊരുക്കും. സിപോഡ്സ് ഗ്ലാംപിങ് ടെന്റുകൾ ഏതു ഭൂപ്രദേശത്തിനും ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമാണ്. ഭൂമി ലഭ്യതയ്ക്കനുസരിച്ച് സംരംഭകർക്ക് കെട്ടിട നിർമ്മാണത്തിന്റെ നൂലാമാലകളൊന്നുമില്ലാതെ വിശാലമായ ഒരു റിസോർട്ട് തന്നെ ഒരു മാസത്തിനകം സിപോഡ്സ് ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയും. പ്രകൃതിക്ക് ദോഷം വരാത്ത നിർമാണ രീതിയാണ്. ഈ ഗ്ലാംപിങ് ടെന്റുകൾ 15 വർഷം വരെ കേടുകൂടാതെ നിലനിൽക്കും. പരിപാലന ചെലവും വളരെ കുറവാണ്. ’’– ക്യാംപർ സിഇഒ പ്രബിൽ എം.ജെ. പറയുന്നു.

English Summary:

Seedpod Pop-up Resort Tents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com