ADVERTISEMENT

ടൂറിസം ആഗോളതലത്തിൽ വളർന്നിട്ടും വിനോദസഞ്ചാരികൾക്കു പ്രവേശനമില്ലാതെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലുള്ള നോർത്ത് സെന്റിനൽ ദ്വീപ്. സന്ദർശിച്ചാൽ മരണം ഉറപ്പ്. ലോകസഞ്ചാരിയായ മാർക്കോപോളോ ‘ക്രൂരവും ദയാരഹിതരുമായ’ നിവാസികൾ എന്നു വിശേഷിപ്പിച്ച ഇവിടത്തെ ഗോത്രസമൂഹം സന്ദർശകരെ ആരെയും തിരികെ വിടാറില്ല. 

Image Credit : north.sentinel.island.official/instagram
Image Credit : north.sentinel.island.official/instagram

പോർട്ട്ബ്ലയറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ദ്വീപിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 ഗോത്രവംശജർ ഉണ്ടെന്ന് 2011 ലെ സെൻസസ് വ്യക്തമാക്കുന്നു. ദ്വീപിലേക്ക് ആരെങ്കിലും എത്തിയാൽ ഗോത്രവംശജർ അമ്പെയ്തു വീഴ്ത്തും. വംശനാശഭീഷണി നേരിടുന്ന ഗോത്രവിഭാഗത്തിന്റെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ച് ദ്വീപിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ട്. 

കടലിൽ തകർന്ന് കരയ്ക്കടിയുന്ന കപ്പലുകളുടെ അവശിഷ്ടങ്ങളിലെ ഇരുമ്പു കൊണ്ടുണ്ടാക്കുന്ന അമ്പുകളാണ് ഇപ്പോഴും ഇവരുടെ പ്രധാന ആയുധം. സുനാമി സാരമായി ബാധിച്ച ഈ ദ്വീപിനു സഹായമെത്തിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥരെ അവർ അമ്പെയ്ത് ഓടിച്ചു. 2018 ൽ ഇവിടെയെത്തിയ അമേരിക്കൻ മിഷനറി കൊല്ലപ്പെട്ടത് ഈയിടെ നാഷനൽ ജ്യോഗ്രഫിക് ചാനൽ ഡോക്യുമെന്ററിയാക്കിയിരുന്നു. 

English Summary:

North Sentinel Island is one of the Andaman Islands, an Indian archipelago in the Bay of Bengal which also includes South Sentinel Island.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com