ADVERTISEMENT

മാർച്ച് എട്ടിനാണ് വനിതാ ദിനം. ജോലിത്തിരക്കിൽനിന്ന് ആശ്വാസം തേടി അവധിയാഘോഷിക്കാൻ ആഗ്രഹിക്കുന്ന വനിതകളേ, നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. കെടിഡിസിയുടെ വിവിധ റിസോർട്ടുകളിൽ മാർച്ച് 3 മുതൽ 10 വരെ താമസം ബുക്ക് ചെയ്യുന്ന വനിതകൾക്കായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. താമസത്തിനും ഭക്ഷണത്തിനുമെല്ലാം മികച്ച ഓഫറുകളാണ് കെടിഡിസി ഒരുക്കിയിരിക്കുന്നത്. 

യാത്രയെ പ്രണയിക്കുന്ന സ്ത്രീകൾക്ക് ഈ അവസരം വിനിയോഗിക്കാം. കെടിഡിടിയുടെ കോവളത്തെ സമുദ്ര റിസോർട്ട്, കുമരകം വാട്ടർസ്കേപ്പ്സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടൽ എന്നീ തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിലാണ് വനിതകൾക്ക് പ്രത്യേക ഓഫറുകൾ. ‘സെലിബ്രേറ്റ് ഹേർ’ എന്നു പേരിട്ടിരിക്കുന്ന ക്യാംപെയ്നിലൂടെ, മുറി വാടകയ്ക്ക് 50 ശതമാനവും ഭക്ഷണത്തിന് 20 ശതമാനവും ഇളവുണ്ട്. മേൽപ്പറഞ്ഞവയെല്ലാം കെടിഡിസിയുടെ പ്രീമിയം റിസോർട്ടുകളാണ്. ആഡംബര റിസോർട്ടുകളിൽ മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട ബജറ്റ് ഫ്രണ്ട്​ലി ഹോട്ടലുകളിലും കെടിഡിസി ഈ ഓഫർ ഒരുക്കിയിട്ടുണ്ട്. 

പൊൻമുടി ഗോൾഡൻ പീക്ക്, വയനാട് പെപ്പർ ഗ്രൂവ്, മലമ്പുഴ ഗാർഡൻ ഹൗസ്, തേക്കടി പെരിയാർ ഹൗസ്, കുമരകം ഗേറ്റ് വേ, റിപ്പിൾ ലാൻഡ് ആലപ്പുഴ, ലൂം ലാൻഡ് കണ്ണൂർ, ഫോക്ക് ലാൻഡ് പറശ്ശിനിക്കടവ്, നന്ദനം ഗുരുവായൂർ തുടങ്ങി സംസ്ഥാനത്തു വിവിധയിടങ്ങളിലുള്ള ഏതെങ്കിലുമൊരു കെടിഡിസി പ്രോപ്പർട്ടി തിരഞ്ഞെടുത്ത് അവധിയാഘോഷിക്കാം. ഇവിടെയെല്ലാം ഈ ഓഫർ ബാധകമാണ്. ഏത് തരം റൂമാണെങ്കിലും അതിന്റെ അമ്പത് ശതമാനം മാത്രമേ ഈ ദിവസങ്ങളിൽ ഈടാക്കുകയുള്ളു. തനിച്ചോ പെൺസുഹൃത്തുക്കൾക്കൊപ്പമോ ഒരു ട്രിപ്പ് പ്ലാൻ ചെയ്യു, മേൽപറഞ്ഞ ഏതെങ്കിലുമൊരിടം തിരഞ്ഞെടുക്കൂ, ഈ വനിതാ ദിനം കൂടുതൽ മനോഹരമാക്കാം.

English Summary:

Celebrating International Women's Day with a great getaway offer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com