ADVERTISEMENT

അവധിക്കാലം ആഘോഷമാക്കാൻ 'സമ്മർലാ ഫിയെസ്റ്റ'യുമായി കൊച്ചിയിലെ വണ്ടർലാ പാർക്ക്. മേയ് 31 വരെയാണ് ഇന്ത്യയിലെ പ്രീമിയം അമ്യൂസ്മെന്റ് പാർക്ക് ശ്യംഖലയായ വണ്ടർലായുടെ കൊച്ചി പാർക്കിൽ ഈ ഉത്സവമേളം. വേനലവധിക്കാലം ആഘോഷമാക്കാൻ ഏറ്റവും പുതിയ വിനോദങ്ങളുമായാണ് കൊച്ചി വണ്ടർലാ എത്തുന്നത്. ദ എയർ റേസ് ആണ് അതിൽ ഏറ്റവും ത്രില്ലിങ്ങ് ആയ അനുഭവം സമ്മാനിക്കുന്ന ഏറ്റവും പുതിയ അദ്ഭുതം.

വണ്ടർലാ സന്ദർശിക്കുന്നതിന്റെ അനുഭവം അവിസ്മരണീയമാക്കുവാൻ സാഹസികത ഇഷ്ടപ്പെടുന്നവർക്കും വിനോദം ഇഷ്ടപ്പെടുന്നവർക്കും പ്രത്യേകമായ ഡിസ്കൌണ്ടുകളും കൊച്ചി വണ്ടർലാ ഒരുക്കിയിട്ടുണ്ട്. കുടുംബമായി എത്തുന്നവർക്കും കൂട്ടുകാരുമായി എത്തുന്നവർക്കും അടിപൊളി ഡീൽ ആണ് വണ്ടർലാ ഒരുക്കിയിരിക്കുന്നത്. മൂന്ന് ടിക്കറ്റ് വാങ്ങുന്നവർക്ക് നാലാമത്തെ ടിക്കറ്റ് പൂർണമായും സൗജന്യമായിരിക്കും. 2024 മേയ് 31 വരെ വീക്ക് ഡേയ്സിൽ മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാകുക.

Wonderla College ID_Banner_1500 x 844 px

വിദ്യാർത്ഥികൾക്ക് അടിപൊളി ഹാൾ ടിക്കറ്റ് ഓഫറുകളും വണ്ടർലാ ഒരുക്കിയിട്ടുണ്ട്. 2023 - 24 അധ്യയന വർഷം പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കു പരീക്ഷ എഴുതിയ ഹാൾ ടിക്കറ്റു കൊണ്ട് വണ്ടർലായിൽ എത്തുകയാണെങ്കിൽ കാത്തിരിക്കുന്നത് വമ്പൻ ഓഫറാണ്. ഒറിജിനൽ ഹാൾ ടിക്കറ്റ് ഹാജരാക്കിയാൽ വിദ്യാർത്ഥികൾക്കു പ്രവേശന ടിക്കറ്റിൽ 35ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അതുപോലെ കോളേജ് വിദ്യാർത്ഥികൾക്കും ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. 2023 - 24 വർഷത്തിൽ കോളേജ് വിദ്യാർത്ഥികൾ ആയിരിക്കുന്നവർ അവരുടെ കോളേജ് ഐഡി കാർഡുമായി എത്തിയാൽ പ്രവേശന ടിക്കറ്റിൽ 20 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

wonderla-02

ഓൺലൈൻ ആയി ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുന്നവർക്കും വണ്ടർലായുടെ സ്പെഷൽ ഓഫർ ഉണ്ട്. മൂന്ന് ദിവസം നേരത്തെ ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യുന്നവർക്ക് പത്തു ശതമാനം ഡിസ്കൗണ്ടാണ് ലഭിക്കുക. ഓൺലൈൻ ആയി  ബുക്ക് ചെയ്യുമ്പോൾ ADV03DAYS എന്ന പ്രൊമോ കോഡ് ഉപയോഗിക്കണം. അതുപോലെപിറന്നാൾ ആഘോഷിക്കുന്നർ അവരുടെ പിറന്നാളിന് അഞ്ചു ദിവസം മുമ്പോ അഞ്ചു ദിവസത്തിനു ശേഷമോ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ സൗജന്യ പ്രവേശന ടിക്കറ്റ് ലഭിക്കും. തിരക്ക് ഒഴിവാക്കാൻ https://bookings.wonderla.com എന്ന വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ പാർക്കിൽ നേരിട്ട് എത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് - 0484-3514001, 75938 53107 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

English Summary:

Make Your Summer Thrilling: Kochi Wonderla's 'Summerla Fiesta' with Super Deals!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com