ADVERTISEMENT

വിവാദവ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ് മല്യ വിവാഹിതനാകാൻ പോകുകയാണ്. പ്രതിശ്രുത വധു ജാസ്മിനോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് സിദ്ധർത്ഥ് മല്യ തന്നെയാണ് വിവാഹത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ജാസ്മിന് ഒപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി 'വിവാഹവാരം ആരംഭിച്ചു' എന്നാണ് സിദ്ധാർത്ഥ മല്യ കുറിച്ചത്. ദീർഘകാലമായി തന്റെ കാമുകിയായിരുന്ന ജാസ്മിനെയാണ് സിദ്ധാർത്ഥ് വിവാഹം കഴിക്കുന്നത്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ ഫ്ലോറൽ തീമിലുള്ള വസ്ത്രത്തിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു ഫ്രെയിമിനുള്ളിൽ നിന്നുകൊണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.

siddharth-jasmin2

സിദ്ധാർത്ഥ് പഠിച്ചതെല്ലാം ലണ്ടനിലാണ്. 2016ൽ സിദ്ധാർത്ഥ് മല്യയുടെ പിതാവ് വിജയ് മല്യയും കുടുംബവും സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നും നിയമപരമായ പ്രശ്നങ്ങളെ തുടർന്നും ഇന്ത്യയിൽ നിന്ന് പോയിരുന്നു. ലണ്ടനിലാണ് സിദ്ധാർത്ഥ് മല്യയുടെ വിവാഹം നടക്കുന്നത്.  ചരിത്രപരമായ പ്രാധാന്യമുള്ള, രാജകീയമായ നിരവധി വേദികളാണ് ലണ്ടനിലുള്ളത്. ഇന്ത്യയിൽ നിന്നുള്ള നിരവധി സെലിബ്രിറ്റികളാണ് ലണ്ടനിൽ വിവാഹിതരായത്. ലണ്ടനിലെ ആഡംബരം നിറഞ്ഞ ഇത്തരം ചില വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകൾ ഇതാ. 

∙ കെൻസിംഗ്ടൺ കൊട്ടാരം
റോയൽ ബറോ ഓഫ് കെൻസിങ്ടണിലെയും ചെൽസിയിലെയും രാജകൊട്ടാരം പതിനേഴാം നൂറ്റാണ്ടിലെ ഒരു രാജകീയ വസതിയായിരുന്നു. വിക്ടോറിയ രാജ്ഞി ഇവിടെയാണ് ജനിച്ചത്. കൊട്ടാരത്തിന്റെ പരിസരത്തുള്ള മധുരാനാരങ്ങാത്തോട്ടം റിസപ്ഷനുകളും മറ്റ് പരിപാടികളും നടത്തുന്ന, വളരെ പ്രസിദ്ധിയാർജിച്ച ഒരു സ്ഥലമാണ്. ക്ലാസിക് ഇംഗ്ലീഷ് വാസ്തുവിദ്യയാണ് മറ്റൊരു പ്രത്യേകത. മനോഹരമായ പുൽത്തകിടിയും നടവഴികളും മറ്റൊരു പ്രത്യേകതയാണ്.

∙ ഹാംപ്ടൺ കോർട് കൊട്ടാരം
ചരിത്രപരമായ മഹത്വത്താൽ അനുഗ്രഹിക്കപ്പെട്ട മറ്റൊരു കൊട്ടാരമാണ് ഹാംപ്ടൺ കോർട് കൊട്ടാരം. മനോഹരമായ പൂന്തോട്ടങ്ങളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ജലധാരകളും ഇവിടെ കാണാവുന്നതാണ്. വൈവിധ്യമാർന്ന വിവാഹ വേദികളുള്ള ഹാളുകളും ഇവിടെയുണ്ട്. ചരിത്രപരമായ മുറികളിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് ഒപ്പം കുലീനമായ ഭക്ഷണവും വാഗ്ദാനം ചെയ്യുന്നു. സറേയിലെ ഈസ്റ്റ് മോൾസിയിലാണ് ഹാംപ്ടൺ കോർട് കൊട്ടാരം.

∙ ദ ഷാർഡ്
ലണ്ടൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അംബരചുംബിയായ കെട്ടിടമാണ് ദ ഷാർഡ്. 2012 ജൂലൈയിലാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. ഷാർഡ് ഓഫ് ഗ്ലാസ്, ഷാർഡ് ലണ്ടൻ എന്ന പേരിലും അറിയപ്പെടുന്നു. ലണ്ടൻ വിവാഹങ്ങൾക്ക് ഒരു ആധുനിക ക്രമീകരണം ഇത് വാഗ്ദാനം ചെയ്യുന്നു. ലണ്ടൻ നഗരത്തിന്റെ ഹൃദയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദ ഷാർഡിൽ നിന്നാൽ കാണാൻ കഴിയുന്ന പനോരാമിക് വ്യൂവിന് പോസ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരും വളരെയധികമാണ്.

∙ റോയൽ ബൊട്ടാണിക്കൽ ഗാർഡൻസ്, ക്യൂ
വൈവിധ്യങ്ങളാൽ സമ്പന്നമാണ് ലണ്ടനിലെ ക്യൂ റോയൽ ബൊട്ടാണിക്കൽ ഗാർഡൻസ്. ഒരു ജാപ്പനീസ് പൂന്തോട്ടം പോലെയാണ് ഇത്. നിരവധി ഉഷ്ണമേഖല സസ്യങ്ങളും ഇവിടെയുണ്ട്. യുനെസ്കോയുടെ പൈതൃക കേന്ദ്രമായ ഈ പൂന്തോട്ടം ലണ്ടനിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ്. ഏത് തരത്തിലുള്ള വിവാഹത്തിനുള്ള സൗകര്യവും ക്യു ഗാർഡൻസിൽ ഉണ്ട്.

ദ ഡോർജെസ്റ്റർ
1931ലാണ് മെയ്ഫെയറിൽ ഈ ആഡംബര ഹോട്ടൽ പണി കഴിപ്പിച്ചത്. നിരവധി പ്രമുഖർക്കാണ് ഈ ഹോട്ടൽ ആതിഥ്യം അരുളിയിട്ടുള്ളത്. അതിമനോഹരമായ നൃത്തശാലകളും ഷാൻഡലിറും രാജകീയമായ ഫർണിച്ചറുകളും തുടങ്ങി ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത് നിരവധി ഘടകങ്ങളാണ്. അതിസമ്പന്നരായ ആളുകളും സെലിബ്രിറ്റികളും തങ്ങളുടെ വിശേഷപ്പെട്ട  ദിവസം ആഘോഷമാക്കുവാൻ ഇവിടമാണ് തിരഞ്ഞെടുക്കാറുള്ളത്.

English Summary:

Siddharth Mallya to get married at this picturesque location: Know more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com