സഞ്ചാരികളെ ഇതിലേ...വയനാട്ടിൽ എടക്കല്‍ ഗുഹയുള്പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു
Mail This Article
വയനാട് ജില്ലയിൽ നിലവിൽ മഴ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പഴശ്ശി പാർക്ക് മാനന്തവാടി, എടയ്ക്കൽ ഗുഹ– അമ്പലവയൽ, പ്രിയദർശിനി ടീ എൻവിറോൺസ് – പഞ്ചാരകൊല്ലി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോററ്റി അറിയിച്ചു. പ്രവർത്തന സമയം വൈകിട്ട് 6.30 വരെയായിരിക്കും. എന്നാൽ ഉത്തരവിന് മുൻപ് 6.30 ന് മുൻപുള്ള സമയക്രമം പാലിച്ചിരുന്ന ടൂറിസം കേന്ദ്രങ്ങൾ അതേ സമയക്രമം തന്നെ പാലിക്കേണ്ടതാണ്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ അതാത് കേന്ദ്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു. ഇതോടെ ജില്ലയില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ടൂറിസംകേന്ദ്രങ്ങള്‍ ഒന്‍പതായി.
പ്രവർത്തന സമയം 4.00 മണിവരെയായിരുന്ന ടൗൺ സ്ക്വയർ – സുൽത്താൻ ബത്തേരി, വയനാട് ഹെറിട്ടേജ് മ്യൂസിയം – അമ്പലവയൽ, പൂക്കോട് തടാകം – വൈത്തിരി, കർളാട് തടാകം – വൈത്തിരി, പഴശ്ശി ലാൻഡ്സ്കേപ്പ് മ്യൂസിയം– പുൽപള്ളി, കാരാപ്പുഴ ഡാം എന്നിവയുടെ പ്രവർത്തന സമയം 6.30 മണി വരെയായി ദീർഘിപ്പിച്ചും ഉത്തരവിന് മുൻപ് 6.30 ന് മുൻപുള്ള സമയക്രമം പാലിച്ചിരുന്ന ടൂറിസം കേന്ദ്രങ്ങൾ അതേ സമയക്രമം തന്നെ പാലിക്കേണ്ടതാണെന്നും ‘എൻ ഊര്’ ടൂറിസം കേന്ദ്രത്തിന് ജില്ലയിൽ ഓറഞ്ച്, റെഡ് അലർട്ട് ഇല്ലാത്ത ദിവസങ്ങളിൽ നിലവിലെ സമയക്രമം പാലിച്ച് പ്രവർത്തിക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.