ലോകത്തെ മികച്ച ഹോട്ടലുകളിൽ ഒന്നായി ഉലും മൊവാബ്
Mail This Article
മനോഹരമായ രൂപരേഖയും സേവനവും കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട് ഉലും മൊവാബ്. രണ്ട് മിഷലിൻ കീസ് അവാർഡുകളാണ് ഉലും മൊവാബ് സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള 5000 ഹോട്ടലുകളിൽ നിന്നാണ് മിഷലിൻ ഗൈഡിന്റെ മിഷലിൻ കീസ് പുരസ്കാരം ഉലും മൊവാബ് സ്വന്തമാക്കിയത്.
ലോകത്തിലെ നല്ല റസ്റ്റോറന്റുകൾക്ക് സ്റ്റാറുകൾ നൽകുന്നതു പോലെ മിഷലിൻ കീസ് ഏറ്റവും മികച്ച താമസ സൗകര്യം നൽകുന്ന ഹോട്ടലുകൾക്കാണ് നൽകുന്നത്. ഏറ്റവും മികച്ച താമസ സൗകര്യങ്ങളെയാണ് മിഷലിൻ കീസ് സൂചിപ്പിക്കുന്നത്.
ഒരു താമസസ്ഥലം എന്നതിലുപരി മനോഹരമായ വാസ്തുവിദ്യ കൊണ്ടും ഇന്റീരിയർ ഡിസൈനിലെ മികവ് കൊണ്ടും മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് ഇത് മികച്ചത് ആയിരിക്കും. കൂടാതെ സേവനത്തിന്റെ ഗുണനിലവാരവും സ്ഥിരതയും കൊണ്ട് ഉപഭോക്താക്കളുടെ പ്രിയം പിടിച്ചു പറ്റിയ ഇടങ്ങളായിരിക്കും ഈ ഹോട്ടലുകൾ.
കൊടുക്കുന്ന പണത്തിന് മൂല്യം നൽകുന്ന വിധത്തിലുള്ള സേവനമായിരിക്കും ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.