ADVERTISEMENT

മാനസിക സമ്മർദ്ദവും പിരിമുറുക്കവും ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അൽപം സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. സമാധാനവും സന്തോഷവും സംതൃപ്തിയുമാണ് ആളുകൾ തേടുന്നത്. മറ്റെന്തിനെയും അപേക്ഷിച്ച് ജീവിതത്തിന്റെ നിലവാരം അളക്കപ്പെടുന്നത് നമ്മൾ അനുഭവിക്കുന്ന സന്തോഷവും സംതൃപ്തിയും നോക്കിയാണ്. കാരണം ഇത് ഒരു മനുഷ്യജീവിതത്തിൽ അത്യന്താപേക്ഷിത ഘടകമാണ്. അതുകൊണ്ടു തന്നെ ജീവിതത്തിൽ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും സന്തോഷം കണ്ടെത്തുക എന്നതു കൂടി അതിന്റെ ലക്ഷ്യമാണ്.

ഇത്തരത്തിൽ ഓരോ രാജ്യത്തിലെയും പൗരൻമാർ എത്രത്തോളം സന്തോഷവാന്മാരാണ് എന്നറിയുന്നത് ആ രാജ്യത്തിലെ പൗരന്മാരുടെ പൊതുജീവിത നിലവാരത്തെക്കുറിച്ച് വ്യക്തമാക്കുന്നു.  ഇത് സർക്കാരുകളെ അവരുടെ നയരൂപീകരണത്തിന് സഹായിക്കുകയും പൗരന്മാർക്ക് സന്തോഷം നൽകുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഒരു രാജ്യത്തിന്റെ സന്തോഷം ആ രാജ്യത്തിലെ ജനങ്ങളുടെ സാമൂഹികവും വൈകാരികവുമായ ക്ഷേമം കണക്കിലെടുത്തു മനസ്സിലാക്കണം. സാമ്പത്തിക വളർച്ചയേക്കാൾ ആളുകളുടെ സന്തോഷത്തിനു മുൻഗണന നൽകുന്ന ഭൂട്ടാൻ പോലുള്ള രാജ്യങ്ങൾ ഇതിന് ഉത്തമ ഉദാഹരണമാണ്. ഭൂട്ടാന്റെ ഗ്രോസ് നാഷണൽ ഹാപ്പിനസ് ഇൻഡക്സ് പൗരന്മാരുടെ സാമ്പത്തിക ഉന്നമനത്തേക്കാൾ വൈകാരികവും സാമൂഹികവുമായ ക്ഷേമത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. തുടർച്ചയായി സന്തോഷത്തിന്റെ റാങ്കിങ്ങിൽ ഒന്നാമത് നിൽക്കുന്ന രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരുടെ ക്ഷേമവും മാനസികാരോഗ്യവും സാമൂഹ്യപിന്തുണയും തൊഴിൽ - ജീവിത സന്തുലിതാവസ്ഥയും പരിഗണിച്ചാണ് നയങ്ങൾ രൂപീകരിക്കുക. 

ഏതായാലും ഇത്തവണത്തെ സന്തോഷ റാങ്കിങ് പട്ടിക പുറത്തു വന്നപ്പോൾ ഒന്നാം സ്ഥാനത്ത് ഫിൻലാൻഡ് ആണ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ് പ്രഖ്യാപിക്കപ്പെട്ടു. ഡെന്മാർക്ക് ആണ് രണ്ടാം സ്ഥാനത്ത്. ഐസ്​ലൻഡ്, സ്വീഡൻ, എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സ്പോൺസർഷിപ്പോടെയാണ് ഈ പട്ടിക തയ്യാറാക്കുന്നത്. 

Israel. Image Credit: stellalevi/istockphoto
Israel. Image Credit: stellalevi/istockphoto

സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇസ്രയേൽ അഞ്ചാമത്

ഹമാസുമായി അഞ്ചു മാസമാണ് ഇസ്രയേൽ യുദ്ധം നടത്തിയത്. ശത്രുരാജ്യങ്ങളുമായി ഇസ്രയേലിന്റെ യുദ്ധം ഇപ്പോഴും തുടരുകയാണ്. എന്നിട്ടും കഴിഞ്ഞദിവസം പുറത്തിറക്കിയ 2024 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇസ്രയേൽ സ്വന്തമാക്കിയത് അഞ്ചാം സ്ഥാനം. 143 രാജ്യങ്ങളിൽ നിന്നാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ കണ്ടെത്തിയത്. ഇത്രയധികം യുദ്ധങ്ങളും അക്രമങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ഇസ്രയേലിന്റെ ദേശീയ മനോവീര്യത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എത്ര വലിയ ആക്രമണം ഉണ്ടായാലും അയൺ ഡോമും ഐ ഡി എഫും തങ്ങളെ സംരക്ഷിക്കുമെന്ന് ഇസ്രയേലികൾക്ക് അറിയാം. അതുകൊണ്ടൊക്കെ തന്നെ ഏത് യുദ്ധഭൂമിയിലും ഈ നാട്ടിൽ സന്തോഷത്തിന്റെ അളവുകോൽ താഴുന്നേയില്ല.

Jordan Travel .Image Credit : minoandriani/istockphoto
Jordan Travel .Image Credit : minoandriani/istockphoto

അതേസമയം, പട്ടികയിൽ ആറു മുതൽ 10 വരെ സ്ഥാനത്ത് നെതർലൻഡ്സ്, നോർവേ, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ്. സന്തോഷത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന റാങ്കിങ്ങിലുള്ള രാജ്യങ്ങൾ മിക്കതും യൂറോപ്യൻ രാജ്യങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. ശക്തമായ സാമൂഹ്യസംവിധാനവും ഗുണനിലവാരമുള്ള ആരോഗ്യപരിപാലനവും ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ, തൊഴിൽ - ജീവിത സന്തുലിതാവസ്ഥയ്ക്കും ഈ രാജ്യങ്ങൾ പ്രാധാന്യം നൽകുന്നു. 

Jordan Travel. Image Credit : Anastasiia Shavshyna/istockphoto
Jordan Travel. Image Credit : Anastasiia Shavshyna/istockphoto

ഓരോ രാജ്യങ്ങളുടെയും ഹാപ്പിനസ് സ്കോർ ഇങ്ങനെയാണ്

  • ഫിൻലൻഡ്: 7.741 
  • ഡെൻമാർക്ക്: 7.583 
  • ഐസ്‌ലാൻഡ്: 7.525 
  • സ്വീഡൻ: 7.344 
  • ഇസ്രായേൽ: 7.341
  • നെതർലാൻഡ്സ്: 7.341
  • നോർവേ: 7.302
  • ലക്സംബർഗ്: 7.122
  • സ്വിറ്റ്സർലൻഡ്: 7.060
  • ഓസ്ട്രേലിയ: 7.057
English Summary:

World Happiness Report 2024: Israel's Resilience Shines Through

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com