നവംബറിൽ ഷിംല-കുളു-മണാലി, കശ്മീർ വിമാനയാത്രകളുമായി ഐആർസിടിസി
Mail This Article
ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐ ആർ സി ടി സി). റെയിൽവേ സ്‌റ്റേഷനുകളിലും ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് ഇത് രൂപീകൃതമായിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ആഭ്യന്തര, വിദേശ ടൂറുകൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള ഐആർസിടിസി നവംബർ മാസത്തിൽ അത്യാകർഷകമായ പുതിയ ടൂർ പാക്കേജുകളുമായി എത്തിയിരിക്കുകയാണ്.
ഐആർസിടിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും ഷിംല-കുളു-മണാലി-ചണ്ഡീഗഡ് വിമാന യാത്രയാണ് നവംബറിലേക്ക് ആസൂത്രണം ചെയ്തിരിക്കുന്ന ഒരു യാത്ര. ഹിമാചൽ പ്രദേശിലെ സുഖവാസ കേന്ദ്രങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിലെ ടൂറിസ്റ്റ് ആകർഷണങ്ങളും ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്ന എട്ട് ദിവസത്തെ ടൂർ പാക്കേജ് 2024 നവംബർ 23നാണ് പുറപ്പെടുന്നത്. ഈ യാത്രയിലൂടെ ഷിംല, കുളു, മണാലി, ചണ്ഡീഗഡ് എന്നിവിടങ്ങൾ സന്ദർശിക്കാവുന്നതാണ്. ടിക്കറ്റ് നിരക്ക് 51,600 രൂപ മുതൽ.
ഫ്ലൈറ്റ് ടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടൽ താമസം, രണ്ടുനേരം ഭക്ഷണം, ടൂർ മാനേജർ സേവനം, യാത്ര ചെയ്യാനുള്ള വാഹനം, യാത്ര ഇൻഷുറൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സുഖ്ന തടാകം, കുഫ്രി, മനു ക്ഷേത്രം, ഹിഡിംബ ക്ഷേത്രം, വാൻവിഹാർ, ക്ലബ്ബ് ഹൗസ്, ടിബറ്റൻ ആശ്രമം, വസിഷ്ഠ ക്ഷേത്ര ബാത്ത്, റോഹ്താങ് പാസ്, അടൽ ടണൽ എന്നിവയാണ് ഈ യാത്രയുടെ പ്രധാന ആകർഷണങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. +91 8287932098.
∙ കാശ്‌മീർ വിമാനയാത്ര നവംബർ 22ന്
ഭൂമിയിലെ പറുദീസ എന്നറിയപ്പെടുന്ന കാശ്‌മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ശ്രീനഗർ, പഹൽഗാം, ഗുൽമാർഗ്, സോൻമാർഗ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന ആറു ദിവസത്തെ വിമാനയാത്രാ പാക്കേജ് 2024 നവംബർ 22 ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടുന്നു. ഐ ആർ സി ടി സി ടൂർ മാനേജരുടെ സേവനം, പ്രാദേശിക യാത്രയ്ക്കായുള്ള വാഹനം, പ്രഭാത/രാത്രി ഭക്ഷണം ഉൾപ്പെടെ നക്ഷത്ര ഹോട്ടലുകളിൽ താമസം, ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 37,720 രൂപ മുതൽ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിന് : 8287932082.