4 രാത്രിയും 5 പകലും; ശ്രീരാമ ജന്മഭൂമിയിലേക്ക് യാത്രയുമായി ഐആർസിടിസി
Mail This Article
ഭാരത സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐആർസി ടിസി). റെയിൽവേ സ്‌റ്റേഷനുകളിലും ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് ഇത് രൂപീകൃതമായിരിക്കുന്നത്. കൂടാതെ ആഭ്യന്തര, രാജ്യാന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഐആർസിടിസി വലിയ പങ്കാണ് വഹിക്കുന്നത്. കുറഞ്ഞ ചെലവിൽ ആഭ്യന്തര, വിദേശ ടൂറുകൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള ഐആർസിടിസി ഡിസംബർ മാസത്തിൽ അയോധ്യ യാത്രയുമായി എത്തിയിരിക്കുകയാണ്.
4 രാത്രിയും 5 പകലും ഉൾപ്പെടുന്ന അയോധ്യ - വാരണാസി - പ്രയാഗ് രാജ് യാത്ര ഡിസംബറിലാണ് നടത്തുന്നത്. ഡിസംബർ 27ന് കൊച്ചിയിൽ നിന്നും യാത്ര പുറപ്പെടുന്നു. അയോധ്യ ശ്രീരാമക്ഷേത്രം, ഹനുമാൻ ക്ഷേത്രം, സരയൂ നദി, കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, അന്നപൂർണ ക്ഷേത്രം, ഗംഗ ആരതി, സാർനാഥ് ബുദ്ധക്ഷേത്രം, പ്രയാഗ് രാജ്, ത്രിവേണി സംഗമം എന്നീ സ്ഥലങ്ങളാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ സന്ദർശിക്കുന്നത്.
വിമാനയാത്ര ടിക്കറ്റ്, ഹോട്ടൽ താമസം, AC വാഹനത്തിൽ യാത്ര, പ്രഭാത / രാത്രി ഭക്ഷണം, ടൂർ കോഡിനേറ്റർ സേവനം തുടങ്ങിയ പാക്കേജിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക.
നിജി വി ചന്ദ്രൻ - 8287932082, IRCTC എറണാകുളം ഓഫീസ്.