ADVERTISEMENT

മധ്യ/തെക്കേ ഏഷ്യയിലെ 2025 വര്‍ഷത്തെ അപെക്‌സ് ബെസ്റ്റ് എന്റര്‍ടെയ്‌ന്മെന്റ് അവാര്‍ഡ് സ്വന്തമാക്കി ശ്രീലങ്കന്‍ എയര്‍വേയ്‌സ്. 2024 നംബര്‍ 20ന് സിംഗപ്പൂരില്‍ നടന്ന എഫ്ടിഇ അപെക്‌സ് ഏഷ്യ എക്‌സ്‌പോയിലാണ് അവാര്‍ഡ് വിതരണം ചെയ്തത്. സുഖകരമായ ഇരിപ്പിടങ്ങള്‍, കാബിന്‍ സര്‍വീസ്, വിനോദ സാധ്യതകള്‍, ഭക്ഷണം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ ലോകമെങ്ങുമുള്ള അറുനൂറിലധികം എയര്‍ലൈനുകളിലെ ആയിരക്കണക്കിന് സര്‍ട്ടിഫൈഡ് യാത്രികരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് അപെക്‌സ് അവാര്‍ഡിന്റെ തിരഞ്ഞെടുപ്പ് നടക്കുക. 225 അപെക്‌സ് ഒഫീഷ്യല്‍ എയര്‍ലൈന്‍ റേറ്റിങില്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും 4 സ്റ്റാര്‍ മേജര്‍ എയര്‍ലൈന്‍ പദവി നിലനിര്‍ത്താന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് സാധിച്ചു. 

'മേഖലയിലെ മികച്ച വിനോദ സൗകര്യങ്ങളുള്ള എയര്‍ലൈനായി തുടര്‍ച്ചയായി ശ്രീലങ്കന്‍ എയര്‍ലൈനിനെ തിരഞ്ഞെടുക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ആകാശയാത്രകളെ ആസ്വാദ്യകരമാക്കുന്നതിന് പിന്നിലുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് യാത്രക്കിടയിലെ വിനോദ സാധ്യതകള്‍. അതാതു സമയത്തെ വിനോദരംഗത്തെ പ്രവണതകള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്' ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പ്രൊഡക്ട് ഡെവലപ്‌മെന്റ് മാനേജര്‍ മരിയ സദാശിവം പറഞ്ഞു. 

ഏറ്റവും പുതിയ ഹോളിവുഡ് സിനിമകളും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രാദേശിക ഭാഷകളിലെ സിനിമകളുമെല്ലാം യാത്രികര്‍ക്കായുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഇന്‍ഫ്‌ളൈറ്റ് എന്റര്‍ടെയിന്‍മെന്റിന്റെ ഭാഗമായുണ്ട്. സിനിമകള്‍ക്കൊപ്പം വിവിധ ടിവി ഷോകളും സാഹസിക പരിപാടികളും നാടകങ്ങളും തമാശപരിപാടികളും കുട്ടികള്‍ക്കായുള്ള അനിമേഷന്‍ സീരീസുകളും സയന്‍സ് ഫിക്ഷനുകളും പാട്ടുകളും സ്‌പോര്‍ട്‌സ് പരിപാടികളുമെല്ലാം യാത്രികര്‍ക്ക് ലഭ്യമാണ്. 

2025 ലെ അപെക്‌സ് ബെസ്റ്റ് എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡിനു പുറമേ വേറെയും പുരസ്‌കാരങ്ങള്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിനു ലഭിച്ചിട്ടുണ്ട്. മധ്യ തെക്കേ ഏഷ്യയിലെ ബെസ്റ്റ് കാബിന്‍ സര്‍വീസ് ആൻഡ് ബെസ്റ്റ് വൈ ഫൈ പാസഞ്ചര്‍ ചോയ്‌സ് അവാര്‍ഡ് 2022, അപെക്‌സ് പാസഞ്ചര്‍ ചോയ്‌സ് അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഫുഡ് ആന്റ് ബെവറേജ്, ബെസ്റ്റ് സീറ്റ് കംഫര്‍ട്ട് പുരസ്‌ക്കാരം 2023, മികച്ച ഭക്ഷണം ലഭ്യമാക്കിയ ഐഎഫ്എസ്എ 2024 അവാര്‍ഡ്, ശ്രീലങ്കന്‍ രുചിയിലുള്ള പുതിയ പാനീയങ്ങള്‍ അവതരിപ്പിച്ചതിനുള്ള ഐഎഫ്എസ്എ പുരസ്‌ക്കാരം 2024, മധ്യ- ദക്ഷിണേഷ്യയിലെ ബെസ്റ്റ് വൈഫൈ അപെക്‌സ് പാസഞ്ചര്‍ ചോയ്‌സ് അവാര്‍ഡ് 2024 എന്നിവയെല്ലാം പുരസ്‌ക്കാരങ്ങളില്‍ ചിലതാണ്.

English Summary:

SriLankan Airlines Wins Prestigious 2025 APEX Best Entertainment Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com