കുറഞ്ഞ ചെലവിൽ ആഡംബര താമസ സൗകര്യമൊരുക്കി കൊച്ചി രാജ്യാന്തര വിമാനത്താവളം
Mail This Article
ഫൈവ് സ്റ്റാർ ഹോട്ടലിനെ വെല്ലുന്ന ആഡംബര താമസ സൗകര്യം യാത്രക്കാർക്ക് ഒരുക്കി ആഡംബര താമസ സൗകര്യം . എയർറോ ലോഞ്ച് 0484, രാത്രി വൈകി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്നവർക്കും യാത്രക്കാർക്കും സന്ദർശകർക്കും താരതമ്യേന കുറഞ്ഞ ചെലവിൽ ഇനി ഗസ്റ്റ് റൂമുകൾ ലഭ്യമാണ്. എറണാകുളത്തിന്റെ ടെലികോം എസ്ടിഡി കോഡിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ ഗസ്റ്റ് റൂമുകൾക്ക് 0484 ലൗഞ്ച് എന്ന പേരിട്ടിരിക്കുന്നത്. യാത്രക്കാർക്കും അല്ലാത്തവർക്കും ഒരു പോലെ സൗകര്യങ്ങൾ ഉപയോഗിക്കാം.
6, 12, 24 മണിക്കൂർ പാക്കേജുകളിൽ ഇവിടെ റൂമുകൾ ബുക്ക് ചെയ്യാം. ഇതോടൊപ്പം കോ-വർക്കിങ് സ്പേസ്, ബോർഡ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, ജിം, സ്പാ എന്നിവയും സജ്ജമായിട്ടുണ്ട്. മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് അനുഭവമാണ് ഇവിടെ ലഭിക്കുക. വിമാനത്താവളത്തിന്റെ സെക്യൂരിറ്റി ഹോൾഡിങ് ഏരിയയ്ക്കു പുറത്ത് രാജ്യാന്തര ആഭ്യന്തര ടെർമിനലുകൾക്ക് സമീപത്തായാണ് ലൗഞ്ച്. കായലും വള്ളവും സസ്യജാലങ്ങളുമെല്ലാം ഉൾക്കൊളളുന്നതാണ് ലൗഞ്ചിന്റെ രൂപകൽപന. അര ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 37 മുറികൾ, 4 സ്യൂട്ട് മുറികൾ, 3 ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, കോ–വർക്കിങ് സ്ഥലങ്ങൾ, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്പാ, കഫേ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ഡിലക്സ് റൂം നിരക്ക്
- 6 Hours 2800+12% GST 3800+12%GST (Food) 1000+12% GST (Extra)
- 12 Hours 3500+12% GST 4500+12%GST (Food) 1250+12% GST (Extra)
- 24 Hours 4800+12% GST 5800+12%GST(Food) 1500+12% GST (Extra)
സ്യൂട്ട് റൂം
- 6 Hours 3500+12% GST 4500+12%GST (Food) 1000+12% GST (Extra)
- 12 Hours 4950+12% GST 5950+12%GST (Food) 1250+12% GST (Extra)
- 24 Hours 6950+12% GST 7450+12%GST(Food) 1500+12% GST (Extra)