ADVERTISEMENT

വിനോദ സഞ്ചാരത്തിനെത്തുന്ന പലരും ഇന്ത്യയെക്കുറിച്ച് നല്ലത് പറയാറുണ്ട്. പലപ്പോഴും വിദേശ സഞ്ചാരികളിവിടെ സുരക്ഷിതരാണോയെന്ന തരത്തിലുള്ള ആഗോള തല ചർച്ചകളും സജീവമാണ്. സമ്മിശ്ര പ്രതികരണമാണ് പലപ്പോഴും ഈ വിഷയത്തിൽ ഉണ്ടാകാറുള്ളത്.

നാഗ്പൂരിൽ നടന്ന ഓറഞ്ച് സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിച്ച ജാക്വലിൻ  മൊറേൽസ് ക്രൂസ് ഇന്ത്യ സുരക്ഷിതമാണെന്ന് പറഞ്ഞ വിഡിയോ വൈറൽ. ‘‘ഇന്ത്യയെ എന്റെ വീട് എന്ന് വിളിക്കുന്നതിൽ ഞാൻ സന്തോഷവതിയാണ്. ഇന്ത്യയിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നു. നമുക്ക് പലതും ചെയ്യാൻ കഴിയില്ലെന്ന് കരുതുന്നവരുണ്ട്. ഇവിടെ ഡ്രൈവ് ചെയ്യാം. സാരിയും കുർത്തയും ധരിക്കാം, വേണമെങ്കിൽ പാശ്ചാത്യ വസ്ത്രവും ധരിക്കാം. ഇന്ത്യയിൽ താമസിക്കുന്നതിനും വിഡിയോകൾ ചെയ്യുന്നതിനും സുരക്ഷിതത്വം അനുഭവപ്പെടുന്നു...’’

വിദേശികൾക്ക് അവധി ആഘോഷിക്കാൻ ഇന്ത്യ തിരഞ്ഞെടുക്കാമെന്നും അവർ പറയുന്നു. വിഡിയോയ്ക്കു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ ശരിക്കും ഇങ്ങനെയാണോ? എന്നിട്ടാണോ ഇത്രയധികം മോശം സംഭവങ്ങൾ? എന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

English Summary:

A Mexican woman's positive experience in India goes viral, sparking a debate about the safety of foreign tourists. Is India a safe destination? Watch the video and decide for yourself.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com