ഇടുക്കി ഡാം കാണാം, റീൽസ് വേണ്ട! 2025 മേയ് വരെ പ്രവേശനം
Mail This Article
ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു. എന്നാൽ പിന്നെ ഇടുക്കി ഡാം കണ്ട് അത് റീൽ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഇടാൻ പ്ലാൻ ഉണ്ടെങ്കിൽ അത് നടക്കില്ല. ഇടുക്കി ഡാമിൽ ഇനി മുതൽ റീൽസ് എടുക്കാൻ അനുവാദമില്ല. പ്രവേശന ടിക്കറ്റിന്റെ കാര്യത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രവേശന ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യണം. www.keralahydeltourisam.com എന്ന സൈറ്റിലൂടെ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണം. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് പ്രവേശന നിരക്ക്.
മറ്റ് നിർദേശങ്ങൾ
ഡാമിനുള്ളിലൂടെ സന്ദർശകർക്ക് നടന്നു പോകുവാൻ അനുമതി ഇല്ല. ഹൈഡൽ ടൂറിസത്തിന്റെ ഇലക്ട്രിക് കാറുകളിൽ വേണം സഞ്ചരിക്കാൻ.
∙ ഡാമിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദിക്കുന്നതല്ല.
മൊബൈൽ ഫോൺ, ക്യാമറ, പവർ ബാങ്ക്, പെൻഡ്രൈവ്, ചാർജർ, ബീഡി, സിഗരറ്റ്, മദ്യം, തുടങ്ങിയ ലഹരി വസ്തുക്കളും ഡാമിനുള്ളിലേക്ക് കടത്തി വിടുന്നതല്ല.
അവധി – എല്ലാ ബുധനാഴ്ചകളിലും ഡാമിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല.
പ്രവേശന സമയം – രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ
ഇടുക്കി- കട്ടപ്പന റോഡിൽ വെള്ളാപ്പാറയിൽ നിന്നായിരിക്കും സഞ്ചാരികൾക്ക് പ്രവേശനം.
2025 മേയ് 31 വരെ ഡാമിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.