ADVERTISEMENT

അദ്ഭുതങ്ങൾ കാണണമെങ്കിൽ പ്രകൃതിയിലേക്കു നോക്കിയാൽ മതി. പച്ചപ്പും മലനിരകളും കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും മഴയും എന്ന് തുടങ്ങി എത്രയെത്ര വിസ്മയങ്ങളാണ് പ്രകൃതി നമുക്കു വേണ്ടി കരുതി വച്ചിരിക്കുന്നത്. ആസ്വദിക്കാനും ആനന്ദിക്കാനും അതിരില്ലാത്ത വിസ്മയങ്ങളുടെ കലവറ തന്നെയാണ് ഭൂമിയിലുള്ളത്. ഓരോ വെള്ളച്ചാട്ടം കാണുമ്പോഴും നമ്മുടെ മനസ്സിൽ ആനന്ദം തിരയടിക്കും. എന്നാൽ, ആ വെള്ളച്ചാട്ടം ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുകയാണെങ്കിലോ ?

bride-waterfall320
Image Credit: Archaeo - Histories/x.com

അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടവും ഇന്ത്യയിലെ ദുധ്സാഗർ വെള്ളച്ചാട്ടവും ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ, പെറുവിൽ കണ്ടെത്തിയ ഈ വെള്ളച്ചാട്ടം ഇതിനകം തന്നെ നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. വെള്ളച്ചാട്ടത്തിന്റെ ആകൃതിയുടെ പ്രത്യേകതയാണ് ഇതിനെ നിമിഷനേരം കൊണ്ട് സൈബർലോകത്ത് താരമാക്കിയത്.

Cataract veil of the bride, Chanchamayo Peru. Image Credit: Milton Rodriguez/shutterstock
Cataract veil of the bride, Chanchamayo Peru. Image Credit: Milton Rodriguez/shutterstock

'നവവധുവിന്റെ വെള്ളച്ചാട്ടം' എന്നാണ് പെറുവിലെ പ്രസിദ്ധമായ ഈ വെള്ളച്ചാട്ടത്തെ വൈറൽ വിഡിയോകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പാറക്കെട്ടിൽ നിന്ന് വെള്ളം താഴേക്കു പതിക്കുന്നത് ഒരു വധുവിന്റെ ആകൃതിയിലാണ്. അതുകൊണ്ടാണ് ഇതിനെ 'വാട്ടർഫാൾ ഓഫ് ബ്രൈഡ്' എന്ന് വിളിക്കുന്നത്. ശിരോവസ്ത്രത്തോടു കൂടി ഒരു നവവധു നിൽക്കുന്നതു പോലെയാണ് ഈ വെള്ളച്ചാട്ടം. ശക്തിയിൽ വെള്ളം താഴേക്ക് പതിക്കുന്നതിനാൽ വെളുത്ത നിറത്തിലാണ് വെള്ളച്ചാട്ടം കാണപ്പെടുന്നത്. വെള്ളം ഒഴുകിയെത്തുന്നിടത്ത് ഒരു വലിയ കുളവുമുണ്ട്. ആളുകൾ ഇവിടെ നിൽക്കുന്നത് വിഡിയോയിൽ കാണാം.

കാഴ്ചയിലെ ഈ മനോഹാരിത തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇത് മാത്രമല്ല ആകൃതി കൊണ്ടും ഉയരം കൊണ്ടും മറ്റും വ്യത്യസ്തമായ നിരവധി വെള്ളച്ചാട്ടങ്ങളാണ് നമ്മുടെ ചുറ്റുമുള്ളത്. പെറുവിലെ വടക്കുപടിഞ്ഞാറൻ നഗരമായ കജമാർകയിൽ നിന്ന് കുറച്ച് ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

English Summary:

A recent discovery outside the city of Cajamarca, Peru is a waterfall in the shape of a wedding bride. Called the Cascada La Novia by locals, the falls is in the town of Namora.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com