ADVERTISEMENT

സാഹസികയാത്ര പ്ലാൻ ചെയ്യുന്നവർത്ത് ഒരു സന്തോഷ വാർത്ത. തമിഴ്നാട്ടിലെ 40 ട്രെക്കിങ് ഇടങ്ങളിലേക്കുള്ള ഫീസ് 25% വരെ കുറച്ചു. ആകെയുള്ള റൂട്ടുകളിൽ പത്തെണ്ണം നീലഗിരിയിലും 7 കോയമ്പത്തൂരിലും ഒന്ന് തിരുപ്പൂരിലുമാണുള്ളത്. കൂടാതെ ഡിണ്ടിഗൽ, സേലം, തേനി, തിരുനെൽവേലി, തെങ്കാശി, കൃഷ്ണഗിരി, തിരുപ്പത്തൂർ, കന്യാകുമാരി, വിരുദുനഗർ, മധുര, തിരുവള്ളൂർ ജില്ലകളിലും ട്രെക്കിങ് റൂട്ടുകളുണ്ട്. 

Image Credit: www.trektamilnadu.com
Image Credit: www.trektamilnadu.com

ഇവയെ ലളിതം, സാമാന്യം കഠിനം, അതികഠിനം എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ചിരുന്നു. ഒരാൾക്ക് 599 രൂപ മുതൽ 5,099 രൂപ വരെയായിരുന്നു നിരക്ക്. ഫീസ് കൂടുതലാണെന്നും ഫീസ് കുറയ്ക്കണമെന്നുമുള്ള ആവശ്യം ഉയർന്നതോടെയാണ് വനംവകുപ്പ് 25 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ലളിത വിഭാഗത്തിന് 539 മുതൽ 1,299 രൂപ വരെയും സാമാന്യം കഠിന വിഭാഗത്തിന് 1,019 മുതൽ 3,019 രൂപ വരെയും കഠിന വിഭാഗത്തിന് 2,099 മുതൽ 3,819 രൂപ വരെയുമാണു പുതിയ ഫീസ്. 

ബുക്കിങ്ങിനും വിവരങ്ങൾക്കും: www.trektamilnadu.com

English Summary:

Most Beautiful Trekking Spots in Tamil Nadu: Fees Reduced! Book Now!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com