ഭൂമിയിലെ സ്വർഗത്തിൽ നിന്ന് പ്രണയത്തിന്റെ നാട്ടിലേക്കു പറന്ന് ബോളിവുഡ് താരം
Mail This Article
ബോളിവുഡ് ലോകത്തെ പ്രായം തോല്‍പ്പിക്കാത്ത മായിക സൗന്ദര്യമാണ് മലൈക അറോറ. നടിയായും മോഡലായും ഡാന്‍സറായും ഒക്കെ തിളങ്ങിയ മലൈക, യോഗയുടെ ലോകത്തും ഏറെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. മലൈകയുടെ പ്രൊഫഷണല്‍ ജീവിതത്തിനപ്പുറം വ്യക്തിജീവിതവും ഇന്‍റര്‍നെറ്റില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ, മലൈകയുടെ വെക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ബീച്ചില്‍ നിന്നുള്ള മനോഹര ചിത്രങ്ങളാണ് മലൈക ആദ്യം പോസ്റ്റ് ചെയ്തത്. ഇതേതാണ് സ്ഥലമെന്നു മലൈകയുടെ ഇന്‍സ്റ്റഗ്രാമില്‍ പറയുന്നില്ലെങ്കിലും, മാലദ്വീപ് ആണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിസോര്‍ട്ടിലെ വുഡന്‍ ഡെക്കില്‍ ഇരിക്കുന്ന ചിത്രവും ബിക്കിനിയണിഞ്ഞു കടലില്‍ ഇറങ്ങി നില്‍ക്കുന്ന ചിത്രവുമെല്ലാം ഈ കൂട്ടത്തില്‍ ഉണ്ട്. ശേഷം, പാരിസില്‍ നിന്നുള്ള ചിത്രങ്ങളാണ് മലൈക പോസ്റ്റ് ചെയ്തിരിക്കുന്നത്. പാരിസിലെ തെരുവുകളിലൂടെ നടക്കുന്നതും ബര്‍ഗര്‍ കഴിക്കുന്നതുമെല്ലാം ഈ ചിത്രങ്ങളില്‍ കാണാം.
പാരിസ് ഒളിംപിക്സ് വേദിയില്‍ നിന്നെടുത്ത വിഡിയോയും മലൈക പോസ്റ്റ് ചെയ്തു.
ഒളിംപിക്സിനോടനുബന്ധിച്ച് പാരിസില്‍ വിനോദസഞ്ചാരത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 ഒളിംപിക് ഗെയിംസിന്റെ ആദ്യ ആഴ്ചയിൽ പാരിസ് സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി, ജൂലൈ 26 മുതൽ ഓഗസ്റ്റ് 2 വരെ ഗ്രേറ്റർ പാരിസിലേക്ക് 1.73 ദശലക്ഷം വിനോദസഞ്ചാരികൾ ഒഴുകിയെത്തി. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18.9% വർധനവാണ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന്, പാരീസ് ടൂറിസം ബോർഡ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.
ഈ സന്ദർശകരിൽ 9,24,000 പേർ രാജ്യാന്തര വിനോദസഞ്ചാരികളായിരുന്നു, മുൻവർഷത്തേക്കാൾ 13.9% വർധനവാണ് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായത്. രാജ്യാന്തര സന്ദർശകരിൽ 14.7% യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നുള്ളവരാണ്. ജർമനി, ബ്രസീൽ, ഗ്രേറ്റ് ബ്രിട്ടൻ, സ്പെയിൻ എന്നിവ തൊട്ടുപിന്നിലുണ്ട്. ആഭ്യന്തര ടൂറിസത്തിലും വലിയ കുതിച്ചുചാട്ടം കാണുന്നുണ്ട്. 803,000 ഫ്രഞ്ച് വിനോദസഞ്ചാരികൾ ഇക്കുറി പാരിസ് സന്ദർശിച്ചു, 2023 നെ അപേക്ഷിച്ച് 25.1% വർധനവാണ് ഇത്.
സന്ദര്‍ശനം മാത്രമല്ല, താമസത്തിന്‍റെ ദൈര്‍ഘ്യത്തിലും വളര്‍ച്ചയുണ്ട്. 2023 ല്‍ ശരാശരി 2.6 രാത്രികളായിരുന്നു താമസിച്ചതെങ്കില്‍ ഇക്കൊല്ലം അത് 3.3 രാത്രിയായി. ഗെയിംസിന്റെ രണ്ടാം ആഴ്ചയിൽ പാരീസ് ഹോട്ടലുകളിലെ താമസ നിരക്ക് 86% ആയി ഉയരുമെന്നു പ്രതീക്ഷിക്കുന്നു. മാത്രമല്ല, വടക്കേ അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതോടെ, 2023 നെ അപേക്ഷിച്ച് അന്തർദ്ദേശീയ സഞ്ചാരികളുടെ വിമാനത്തിലുള്ള വരവ് 8.5% വർധിക്കുമെന്നു പ്രതീക്ഷിക്കുന്നു.