ADVERTISEMENT

പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവുമായി വിർജീനിയ. അടുത്തിടെ വിർജീനിയ ഗ്രീൻ ട്രാവൽ അലയൻസ് 2024ലെ വിർജീനിയ ഗ്രീൻ ട്രാവൽ സ്റ്റാർ & ലീഡർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് പുരസ്കാര പ്രഖ്യാപനം. ഈ വർഷത്തെ വിജയികളിൽ ശ്രദ്ധേയമായത് ഓൾഡ് ബസ്റ്റ് ഹെഡ് ബ്രൂവിങ് കമ്പനിയാണ്. വിന്റ് ഹില്ലിലുള്ള സോളാർ പവേർഡ് മൈക്രോ ബ്രൂവറിയാണ് ഇത്. വിർജീനിയ ട്രാവൽ അലയൻസ് നൽകുന്ന  ഗ്രീൻ ബ്രൂവറി ഓഫ് ദ ഇയർ പുരസ്കാരം, പീപ്പിൾസ് ചോയ്സ് അവാർഡ് എന്നിവ ഈ കമ്പനി സ്വന്തമാക്കി. വിർജീനിയയിൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒന്നാണിത്. 

HR19103109P_020.JPG
Image Credit: Busch Gardens Williamsburg
DA3A1088.tif
Image Credit: Busch Gardens Williamsburg
HR18052906V_216.JPG
Image Credit: Busch Gardens Williamsburg
TheVirginiaLivingMuseum-2017-VacationChannel-119.jpg
Image Credit: Busch Gardens Williamsburg
IMG_20181206_111946.jpg
Image Credit: Busch Gardens Williamsburg
Natural Bridge - Bridge 1.jpg
Image Credit: Busch Gardens Williamsburg
courtesy of DCR.jpg
Image Credit: Busch Gardens Williamsburg
Busch Gardens
Image Credit: Busch Gardens Williamsburg
NaturalBridgeSP_CW-11.jpg
Image Credit: Busch Gardens Williamsburg
HR19103109P_020.JPG
DA3A1088.tif
HR18052906V_216.JPG
TheVirginiaLivingMuseum-2017-VacationChannel-119.jpg
IMG_20181206_111946.jpg
Natural Bridge - Bridge 1.jpg
courtesy of DCR.jpg
Busch Gardens
NaturalBridgeSP_CW-11.jpg

ഈ വർഷത്തെ ഹരിത ആകർഷണമായി നോട്ടിക്കസിനെ ആദരിച്ചു. നോർഫോക്ക് നഗരത്തിലെ കടൽത്തീരത്താണ് നോട്ടിക്കസ് സ്ഥിതി ചെയ്യുന്നത്. ഹരിത പാർക്കിനുള്ള ഈ വർഷത്തെ പുരസ്കാരം നാചറൽ ബ്രിജ് സ്റ്റേറ്റ് പാർക്കിനു ലഭിച്ചു. വിർജീനിയ ബീച്ചിലെ വിർജീനിയ അക്വേറിയം & മറൈൻ സയൻസ് സെന്റർ, ലുറേയിലെ ബേർഡ്‌സോങ് പ്ലഷർ ഗാർഡൻ, ബുഷ് ഗാർഡൻസ് വില്യംസ്ബർഗ് & വാട്ടർ കൺട്രി യുഎസ്എ എന്നിവ വിർജീനിയ ഗ്രീൻ ട്രാവൽ ലീഡർ അവാർഡ് ജേതാക്കളിൽ ഉൾപ്പെടുന്നു.

വിർജീനിയ ഗ്രീൻ ട്രാവൽ പ്രോഗ്രാം സുസ്ഥിര വിനോദസഞ്ചാരത്തിനായുള്ള  ശ്രമത്തെ എടുത്തു കാണിക്കുന്നു. കൂടാതെ, പരിസ്ഥിതി സംരക്ഷണത്തിൽ കാര്യമായ പുരോഗതി കൈവരിച്ചവരെ ആദരിക്കുക്കുകയും ചെയ്യുന്നു. 1,200-ലധികം വ്യവസായികളും പങ്കാളിത്ത സംഘടനകളും വിർജീനിയ ഗ്രീൻ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.

English Summary:

Celebrating Sustainability in Virginia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com