×
പറയാതെ പറയുന്നതാണ് സംഭാഷണം | Mammootty | Mohanlal | MT Vasudevan Nair
- January 04 , 2024
അക്ഷരങ്ങളുടെ മഹാമനുഷ്യന് നൽകപ്പെട്ട ആദരം, എഴുത്തും സിനിമയും ചരിത്രവും
കൈകോർത്ത സാംസ്കാരിക സംഗമവേദി. ഡിംസംബർ 22ന് കൊച്ചി ലെ മെറിഡിയനിൽ നടന്ന എംടി കാലം നവതി വന്ദനം പരിപാടി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടിയെയും മോഹൻലാലിനെയും എംടിയുടെ ഇടംവലമിരുത്തി നടൻ സിദ്ദിഖ് നടത്തിയ സംഭാഷണമാണ് പരിപാടിയുടെ പ്രധാന ആകർഷണം. എംടിയുടെ കഥകൾ ചെയ്യാനുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നു മമ്മൂട്ടി പറഞ്ഞപ്പോൾ എംടിയുടെ തിരക്കഥയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ
സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയും
മോഹൻലാലിനെയും ഇടംവലമിരുത്തി നടൻ സിദ്ദിഖ് എംടിയുടെ കഥാപ്രപഞ്ചത്തിലേക്കു പിൻനടന്നപ്പോൾ
ഓർമയുടെ സെല്ലുലോയ്ഡുകൾ നിറപ്പകർച്ചയിൽ തിളങ്ങി.
Mail This Article
×