ADVERTISEMENT

കേക്ക് എന്ന പതിവ് ക്രിസ്മസ് ഗിഫ്റ്റില്‍ നിന്ന് ഒന്ന് മാറിച്ചിന്തിക്കാന്‍ സമയമായെന്ന് തോന്നുന്നുണ്ടോ? അതിഥികള്‍ കൊണ്ടുവരുന്ന കേക്കുകള്‍ എന്ത് ചെയ്യണം എന്നറിയാതെ ഇതൊരു ശല്യമായല്ലോയെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കായി ഗ്രീന്‍ ഗിഫ്റ്റ് എന്ന പുതുമയുള്ള ഒരു ആശയവുമായി എത്തുകയാണ് ഗവേഷകയും എഴുത്തുകാരിയുമായ  രഞ്ജിനി കൃഷ്ണന്‍.

നൂറുശതമാനം ഓര്‍ഗാനിക് ആയ കേരളത്തനിമയുള്ള ആറു വ്യത്യസ്തസോപ്പുകള്‍ ചേര്‍ന്ന പ്രീമിയം ഗിഫ്റ്റാണ് രഞ്ജിനിയുടെ ബോഡി ട്രീ എന്ന ബ്രാന്‍ഡ്  ക്രിസ്മസ് വിപണിയില്‍ അവതരിപ്പിക്കുന്നത്.സാധാരണ മാര്‍ക്കറ്റില്‍ ലഭ്യമായ സോപ്പിന്‍റെ ചെറിയ വലുപ്പത്തിലുള്ള ഈ വേര്‍ഷന്‍ ഒരു നല്ല കേക്കിന് ചിലവഴിയ്ക്കുന്ന തുകയുമായി ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ അത് പുതുമയാകുന്നു.

കേക്ക് എന്ന കൺസെപ്റ്റിൽ നിന്ന് മാറി ചിന്തിക്കുക എന്നതാണ് ബോഡി ട്രീ മുന്നോട്ടു വയ്ക്കുന്ന ആശയം. വിദേശങ്ങളില്‍ വളരെ സാധാരണമാണ് ഇത്തരം സമ്മാനങ്ങള്‍. താങ്ക്സ് ഗിവിങ്, ക്രിസ്തുമസ്, ന്യൂ ഇയര്‍ ഒക്കെ വരുമ്പോള്‍ ഹോളിഡേ ഗിഫ്റ്റായി ഇത്തരം ഹാംപറുകള്‍  അവിടെ  നല്‍കാറുണ്ട് ഇവിടെയും പതുക്കെ ഈ ഒരു കള്‍ച്ചര്‍ വരുന്നുണ്ട്. പുറം നാടുകളില്‍ എക്സ്പോഷര്‍ കിട്ടിയിട്ടുള്ള പുതിയ തലമുറയില്‍ പലരും ഇത്തരം കാര്യങ്ങളില്‍ പരിചിതരാണ്. നമ്മള്‍ ഇത്തരം കാര്യങ്ങളില്‍ വളരെ ട്രഡീഷണല്‍ ആയതുകൊണ്ട് ഇപ്പോഴും കേക്ക് തന്നെ തിരഞ്ഞെടുക്കുന്നു.

green-gift-01

സാധാരണ ക്രിസ്മസ് സമ്മാനമായി വീടുകളില്‍ അഞ്ചും ആറും കേക്കുകള്‍ കിട്ടും ചിലപ്പോള്‍. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒക്കെ കേക്ക് തരുന്ന പതിവുണ്ട്. കുറച്ച് കഴിയുമ്പോ എന്ത് ചെയ്യും എന്നൊരു അവസ്ഥയാവും. കേക്ക് ഒറ്റദിവസം കൊണ്ട് പൊടിയും. പക്ഷേ ഇങ്ങനെയുള്ള ഗിഫ്റ്റുകള്‍ ലാസ്റ്റ് ചെയ്യും. ഓര്‍മ്മയില്‍ നില്‍ക്കുന്ന ഗിഫ്റ്റ് വേണം പ്രിയപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ എന്നുള്ളവര്‍ക്ക് ഈ സമ്മാനം  ഇഷ്ടമാവും.

green-gift-03

പ്രീമിയം ഗിഫ്റ്റ് ഹാമ്പര്‍ ആണ്. ഗ്രീന്‍ ഗിഫ്റ്റിങ് എന്ന ആശയമായതുകൊണ്ട് നൂറുശതമാനം പേപ്പര്‍ തന്നെയാണ് പാക്കിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. പ്രോഡക്റ്റും ഗ്രീന്‍ ആണ്. കേരളത്തിന്റെ സിഗ്നേച്ചര്‍ വരുന്നപോലെ സ്പൈസും കോഫിയും കോക്കനട്ട് മില്‍ക്കും ഹണിയുമൊക്കെയാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. സള്‍ഫേറ്റ്, ഫോസ്ഫേറ്റ്, ഡിറ്റര്‍ജന്റുകൾ ഇവയൊന്നുമില്ല. വെജിറ്റബിള്‍ ഓയിലും എസന്‍ഷ്യല്‍ ഓയിലുമാണുള്ളത്. നിറങ്ങള്‍ മഞ്ഞള്‍പ്പൊടി,കാപ്പിപ്പൊടി എന്നിവയില്‍ നിന്ന് വേര്‍തിരിച്ചവയും. അതുകൊണ്ട് തന്നെ ബോഡി ട്രീയ്ക്ക് ബ്രൈറ്റ് കളറുകള്‍ ഇല്ല.

വിശേഷ അവസരങ്ങളില്‍ പ്രകൃതിയെ അറിഞ്ഞുകൊണ്ട് ഒരു പുതിയ ഗിഫ്റ്റിങ് കള്‍ച്ചര്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതൊരു പുതിയ അനുഭവമാകും എന്നുറപ്പുണ്ട്. Bodytree.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ഓഡര്‍ ചെയ്യുന്നവര്‍ക്ക് ബോഡി ട്രീ ഹാംപർ പോസ്റ്റല്‍ ആയിട്ട് എത്തിച്ച് കൊടുക്കും..

English Summary : Interview With Ranjini Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com