ADVERTISEMENT

ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥൻ പൗരത്വനിയമഭേദ ഗതിക്കെതിരെ പ്രതിഷേധിഷിക്കുന്ന യുവതിയുടെ വസ്ത്രത്തിൽപ്പിടിച്ചു വലിക്കുന്നു എന്ന പേരിൽ വിർച്വൽ ലോകത്ത് ഒരു ചിത്രം തരംഗമായിക്കൊണ്ടിരിക്കുകയാണ്. അസം സ്വദേശിയായ യുവതിയാണ് ചിത്രത്തിലുള്ളതെന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പ്രചരിക്കപ്പെടുന്നത്.

ഇങ്ങനെയാണ് ഇന്ത്യൻ ജവാന്മാർ സ്ത്രീകളോട് പെരുമാറുന്നത് എന്നർഥം വരുന്ന ഹിന്ദിയിലുള്ള കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പ്രചരിക്കപ്പെടുന്നത്. പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച അസം സ്വദേശിനിയായ യുവതിയോട് ഇന്ത്യൻ ജവാൻമോശമായി പെരുമാറുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ കുറിപ്പിലെ അവകാശവാദം തെറ്റാണെന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പിങ്കുരാജ് എന്ന ഫെയ്സ്ബുക്ക് യൂസർ ആ ചിത്രത്തിനു താഴെയുള്ള ഹിന്ദിയിലുള്ള കുറിപ്പ് വിവർത്തനം ചെയ്തതിങ്ങനെ –ഇന്ന് ‘അസമിൽ കണ്ടത് ഇതാണ്, നാളെ ഉത്തർപ്രദേശിലും ഡൽഹിയിലും ഇതു സംഭവിക്കാം. ഡൽഹിയിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളുണ്ട്. എങ്ങനെയാണവർ ചോദിക്കുമ്പോൾ തന്നെ പലതരം രേഖകൾ എടുത്തു കൊടുക്കുന്നത്..?’

എന്നാൽ‌ ചിത്രം ഏറെ പഴയതാണെന്നും. 2008 ൽ  വാർത്താ ഏജൻസിയായ ‘റോയിട്ടേഴ്സി’ൽ വന്നതാണെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ വിശദാംശങ്ങളെപ്പറ്റി ന്യൂസ് ഏജൻസി പറയുന്നതിങ്ങനെ :-

‘2008 മാർച്ച് 24 ന് നേപ്പാളിലെ കാഠ്മണ്ഡുവിൽ വച്ചെടുത്ത ചിത്രമാണിത്. കാഠ്മണ്ഡുവിലെ യുണൈറ്റ് നേഷൻസ് ബിൽഡിങ്ങിനു മുന്നിൽ ടിബറ്റൻ പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയപ്പോഴെടുത്ത ചിത്രം. അതുകൊണ്ടു തന്നെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന കുറിപ്പിൽ പറയുന്ന കാര്യങ്ങൾ തികച്ചും അസത്യമാണ്.’

English Summary : Did an Indian Army jawan pull top of a female anti-CAA protester in Assam? Here’s the truth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com