ADVERTISEMENT

കയ്യുറകൾ ധരിച്ചാലും അണുക്കൾ പടരുമെന്ന് വ്യക്തമാക്കി നഴ്സിന്റെ വിഡിയോ. യുഎസിലെ മിഷിഗണിലുള്ള നഴ്സ് മോളി ലക്സറിയുടെതാണ് വിഡിയോ. കൊറോണ വൈറസിനെ തടയുന്നതിനായി കയ്യുറകൾ ധരിക്കുന്നുണ്ടെങ്കിലും വൈറസ് പകരാനുള്ള  സാധ്യതയുണ്ടെന്നാണ് മോളി വിഡിയോയിലൂടെ വിശദീകരിക്കുന്നത്. കയ്യുറകൾ ധരിക്കുന്നത് നല്ലകാര്യമാണ്. പക്ഷേ, സൂക്ഷിച്ചില്ലെങ്കിൽ വൈറസുകൾ പടരാനുള്ള സാധ്യതയുണ്ടെന്നും അവർ വിഡിയോയിലൂടെ ഓർമപ്പെടുത്തുന്നു. 

‘അടുത്തിടെ പൊതുയിടങ്ങളിൽ എത്തുന്ന ധാരാളം പേർ കയ്യുറകൾ ധരിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അത് വളരെ നല്ല കാര്യമാണ്. നിങ്ങൾ കയ്യുറകൾ ധരിക്കാൻ തയ്യാറാകുന്നത് ഏപ്പോഴും വളരെ നല്ല തീരുമാനമാണ്. പക്ഷേ, ചെറിയ ചിലകാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കയ്യുറകൾ ധരിച്ചാലും അണുക്കൾ പകരാനുള്ള സാധ്യതയുണ്ട്.’– മോളി വിഡിയോയിൽ പറയുന്നു. 

കയ്യുറകൾ ധരിച്ച കൈകളിൽ പെയിന്റാക്കിയാണ് അണുക്കൾ എങ്ങനെ പടരുമെന്ന് മോളി വിശദീകരിക്കുന്നത്. ‘കയ്യുറകളിൽ പറ്റിപ്പിടിക്കുന്ന അണുക്കൾ സൂപ്പർ മാർക്കറ്റിലോ മറ്റിടങ്ങളിലോ പോകുമ്പോൾ അവിടെയുള്ള വസ്തുക്കളിലേക്കും മറ്റും പടരുന്നു. മൊബൈൽ ഫോൺ പോലെയുള്ള വസ്തുക്കൾ അണുക്കൾ പറ്റിയ കൈകൊണ്ട് ഉപയോഗിക്കുന്നതിലൂടെ അണുക്കൾ നമുക്കുള്ളിൽ എത്താനും സാധ്യതയുണ്ട്. കാരണം നിങ്ങളുടെ കയ്യുറകളിൽ എപ്പോഴും അണുക്കൾ ഉണ്ടാകും.’ മോളി വിശദീകരിക്കുന്നു. 

കയ്യുറകൾ സംസ്കരിക്കുന്ന രീതിയെ കുറിച്ചും മോളി പറയുന്നുണ്ട്. കയ്യുറ എടുത്തുമാറ്റിയ ഉടൻ തന്നെ ഹാൻഡ് വാഷോ, സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണമെന്നും മോളി ഓർമപ്പെടുത്തുന്നു. ‘കയ്യുറകൾ ധരിക്കുമ്പോൾ എപ്പോഴും കൈകൾ കഴുകണമെന്നില്ല. പക്ഷ, സുരക്ഷിതത്വത്തിനായി ചിലകാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് നിങ്ങളെ ഓർമിപ്പിക്കുകയാണ്. കയ്യുറകൾ ധരിക്കുമ്പോഴും നിങ്ങളുടെ കൈകൾ വൃത്തിയുള്ളവയായിരിക്കണം. കയ്യുറ ധരിച്ചുകൊണ്ട് മുഖത്ത് സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ ഫോൺ ഉപയോഗിക്കുന്നതിലും ശ്രദ്ധയുണ്ടാകണം.’– മോളി വ്യക്തമാക്കി. 

English Summary: Coronavirus outbreak: Nurse uses paint to show how germs can spread even while wearing gloves. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com