ADVERTISEMENT

മനസിനെ നോവിച്ച കമന്റിനെക്കുറിച്ച് തുറന്നുസംസാരിച്ച് ഫാത്തിമ അസ്‌ല. വോക്കറില്‍ പിടിച്ചു നില്‍ക്കുന്ന അസ്‌ലയുടെ ചിത്രത്തിനു കീഴെ 'ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ ആര്‍ക്കും പറ്റുമെന്നായിരുന്നു' ഒരാളുടെ കമന്റ്. എല്ലുകള്‍ നുറുങ്ങുന്ന രോഗമായ ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫെക്റ്റ എന്ന രോഗത്തെ അതിജീവിച്ച് ഡോക്ടറായ അസ്‌ല മലയാളികൾക്ക് സുപരിചിതയാണ്.

അസ്‌ലയുടെ കുറിപ്പ്

'ഇങ്ങനെ പിടിച്ച് നിൽക്കാൻ എല്ലാവർക്കും പറ്റും.  കഴിഞ്ഞ പോസ്റ്റിന് വന്ന comment ആണ്.. comment delete ചെയ്‌തെങ്കിലും ആ സുഹൃത്തിന് വേണ്ടിയാണ്..ഇങ്ങനെ എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത ഒത്തിരി മനുഷ്യരുണ്ട് ഇപ്പോഴും നിങ്ങൾക്ക് ചുറ്റും.. മനസ്സിലെ ഇരുട്ട് വെടിഞ്ഞു കണ്ണ് തുറന്ന് നോക്കിയാൽ മതി.. അല്ലാഹ് അനുഗ്രഹിച്ചു എന്നുള്ള അഹങ്കാരമാണെങ്കിൽ അത്‌ എന്റെ പോസ്റ്റിന് താഴെ വേണ്ട..അഭിപ്രായവും വിമർശനങ്ങളുമാവാം.. പക്ഷെ എന്നെയോ എന്റെ അനുഭവങ്ങളെയോ അറിയാതെയുള്ള പ്രസ്താവനകൾ കേട്ട് മിണ്ടാതിരിക്കാൻ കഴിയില്ല..

എഴുന്നേറ്റ് നിൽക്കാനോ ഇരിക്കാനോ കഴിയാതെയുള്ള സമയങ്ങൾ ഒരുപാട് കഴിഞ്ഞു പോയതാണ്. 23 വർഷത്തിന് ശേഷമാണ് എഴുന്നേറ്റ് നിന്നത്. അതിന് വേണ്ടി അനുഭവിച്ച വേദനകൾ ഇന്നും മാറിയിട്ടില്ല..വേദനകളെ കുറിച്ചല്ല ഞാൻ ഇവിടെ കൂടുതൽ പറഞ്ഞിട്ടുള്ളത്. എന്റെ ചിരികളാണ് നിങ്ങൾക്ക് പകർന്നു തന്നിട്ടുള്ളത്.വീണ്ടും പറയട്ടെ.മനുഷ്യനെ മനസ്സിലാക്കാൻ കഴിയാത്ത, അവന്റെ വേദനകളെ ബഹുമാനിക്കാൻ കഴിയാത്ത ആരും കൂടെ നിൽക്കണം എന്ന് നിർബന്ധമില്ല''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com