ADVERTISEMENT

വേദനകളുടെ ആഴത്തില്‍ നിന്ന് അവള്‍ പുഞ്ചിരിച്ചപ്പോഴെല്ലാം ഒരു പ്രതീക്ഷയുണ്ടായിരുന്നു. എല്ലാ പരീക്ഷണങ്ങളേയും താണ്ടി അവള്‍ തിരികെ വരുമെന്ന്. ശരണ്യ ശശിയെന്ന പ്രിയ കലാകാരി സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സോഷ്യല്‍ മീഡിയയില്‍ സജീവമായപ്പോഴെല്ലാം അവളുടെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പുകള്‍ക്ക് വേഗമേറി. നിറചിരിയോടെ എത്തിയപ്പോള്‍ അവളെ വേദനിപ്പിക്കുന്ന ബ്രെയിന്‍ ട്യൂമറിന്റെ ലാഞ്ചന പോലുമില്ലായിരുന്നു ആ മുഖത്ത്. പക്ഷേ, എല്ലാ പ്രാര്‍ത്ഥനകളേയും വിഫലമാക്കി ശരണ്യയെ സ്‌നേഹിച്ചവരുടെ നെഞ്ചകങ്ങളില്‍ തീകോരിയിട്ട് അവള്‍ പോയി. വേദനകളില്ലാത്ത ലോകത്തേക്ക്.

 

ശരണ്യയുടെ മരണം വേദനകള്‍ക്കു മേല്‍ വേദന പടര്‍ത്തുമ്പോള്‍ ഏറ്റവും സങ്കടപ്പെടുന്നത് അമ്മ തന്നെയായിരിക്കും. തിരിച്ചു വരവിന്റെ നാളുകളില്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ ശരണ്യയെ പൊതിഞ്ഞു പിടിച്ച അമ്മ... വിയോഗത്തിന്റെ ഈ വേളയില്‍ അമ്മ മുന്‍പ് പറഞ്ഞ ചില വാക്കുകളും വേദനയേറ്റുകയാണ്. 

 

'അവള്‍ വളരെ നന്നായി പഠിക്കുമായിരുന്നു. നല്ലൊരു സര്‍ക്കാര്‍ജോലിയൊക്കെ നേടി കുടുംബമായി ജീവിക്കുമെന്നാണ് കരുതിയത്. കലാകാരിയാകുമെന്ന് കരുതിയതേയില്ല. എല്ലാം നിമിത്തമാണ്. കലാപരമായി പാരമ്പര്യമേതും ഇല്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ അവള്‍ക്കൊരു പ്രതിസന്ധി വന്നപ്പോള്‍ പിന്തുണയേറിയത് മകള്‍ കലാകാരിയായതു കൊണ്ടാണ്-'  അമ്മ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com