എത്രയും വേഗം ഭർത്താവിന്റെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കണം; വൈറലായി ഭാര്യയുടെ കത്ത്
Mail This Article
കോവിഡ് വ്യാപിച്ചതോടെ മിക്കവരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്നാൽ ഈ വർക്ക് ഫ്രം ഹോം സ്ത്രീകളെയാണ് കൂടുതൽ ദുരിതത്തിലാക്കിയിരിക്കുന്നതെന്ന് നിസ്സംശയം പറയാം. ഭർത്താവ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ പുലിവാലു പിടിച്ചത് ഭാര്യയാണ്. ഒടുവിൽ സഹികെട്ട് ഭർത്താവിന്റെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഭാര്യയുടെ കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഭർത്താലവിനെ എത്രയും പെട്ടന്ന് ഓഫിസിലേക്ക് തിരിച്ചു വിളിക്കണമെന്നാണ് ഭാര്യയുടെ അഭ്യർത്ഥന. ബിസിനസുകാരനായ ഹർഷ് ഗോയങ്ക പങ്കുവച്ച കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അവളോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല എന്ന കുറിപ്പോടെയാണ് ഹാർഷ് ഗോയങ്ക കത്തിന്റെ ചിത്രം പങ്കുവച്ചത്. താങ്കളുടെതൊഴിലാളി മനോജിന്റെ ഭാര്യയാണ് എന്ന വരികളോടെയാണ് കത്തു തുടങ്ങുന്നത്. അദ്ദേഹത്തെ ദയവായി ഓഫീസിൽ എത്തി ജോലി ചെയ്യാൻ അനുവദിക്കണമെന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളും അദ്ദേഹം പാലിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
വർക്ക് ഫ്രം ഹോം തുടർന്നാൽ വീട്ടിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചും യുവതി കത്തിൽ പറയുന്നു. ഇനിയും ഇതു തുടർന്നാണ് തങ്ങളുടെ വിവാഹ ബന്ധം നിലനിന്നു പോകില്ല. അതിനുള്ള കാരണങ്ങളും യുവതി കത്തിൽ എഴുതിയിട്ടുണ്ട്യ ഒരു ദിവസം പത്തു തവണ ചായവേണം. പലമുറികളിലായി ഇരിക്കുകയും അവിടെയെല്ലാം വൃത്തികേടാക്കുകയും ചെയ്യും. എപ്പോഴും ഭക്ഷണം ചോദിക്കുന്നു. മാത്രമല്ല, ജോലിക്കിടെ ഉറങ്ങുന്നതായി കണ്ടിട്ടുണ്ടെന്നും ഭാര്യ കത്തിൽ വ്യക്തമാക്കുന്നു. രണ്ടു കുട്ടികളുടെ കാര്യം കൂടി നോക്കാനുണ്ടെന്നും തന്റെ മാനസികാരോഗ്യം കണക്കിലെടുത്താണ് സഹായം തേടുന്നതെന്നും സ്ത്രീ കത്തിൽ പറയുന്നു.
ഗോയങ്ക പങ്കുവച്ച കത്ത് നിരവധിപേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സ്ത്രീയുടെ കത്തിനെ പിന്തുണച്ചു നിരവധിപേരാണ് എത്തിയത്. ഈ അവസ്ഥ മനസ്സിലാകും എന്നും മിക്ക വീടുകളിലെയും അവസ്ഥ ഇതാണെന്നും പലരും കമന്റ് ചെയ്തു.
English Summary: This ‘letter from a wife’ is going viral, here’s why