ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ സ്ത്രീകളുടെ ജീവിതം സംബന്ധിച്ച് ആഗോളതലത്തിൽ ആശങ്ക നിലനിന്നിരുന്നു. ഈ ആശങ്കയ്ക്ക് കൂടുതല്‍ ഊന്നൽ നൽകുന്ന രീതിയിലുള്ള ഒരു കത്താണ് പ്രശസ്ത താരം ആൻജലിന ജോളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. അഫ്ഗാനിസ്ഥാൻ സ്വദേശിയായ പെൺകുട്ടി അയച്ച കത്താണ് ആൻജലിന പങ്കുവച്ചത്. സ്ത്രീകളുടെ അവകാശങ്ങൾ താലിബാൻ ഭരണത്തിന് കീഴിൽ എങ്ങനെയാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ആൻജലിന പങ്കുവച്ച കത്ത്.

തനിക്ക് ലഭിച്ച കത്തിനെ കുറിച്ച് ആൻജലിന ജോളി സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ: ‘അഫ്ഗാനിസ്ഥാനിലെ ഒരു പെൺകുട്ടി എനിക്ക് അയച്ച കത്താണിത്. അവള്‍ ആരാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. താലിബാൻ ഭരണം ഏറ്റെടുത്തതോടെ അവൾക്ക് സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല.’–ആൻജലിന കുറിച്ചു. കുറിപ്പിനൊപ്പംആൻജലിന തനിക്ക് ലഭിച്ച കത്തിന്റെ ചിത്രവും പങ്കുവച്ചു. 

കത്തിലെ വാക്കുകൾ: ‘ ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ സംസാരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ കാറ്റിൽപ്പറത്തിയ അവർ ഈ രാജ്യത്ത് ഒന്നും ചെയ്യാൻ ഞങ്ങളെ അനുവദിക്കുന്നില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദം ഉയർത്തിയ രണ്ടു സ്ത്രീകളെ കുറച്ചു ദിവസം മുൻപ് താലിബാൻ അറസ്റ്റ് ചെയ്തു. ഇത് ഞങ്ങളുടെ അവസാനമാണ്. സ്ത്രീ എന്ന നിലയിൽ എനിക്ക് ഇനി ഒരിക്കലും പുറത്ത് ഇറങ്ങാൻ സാധിക്കില്ല. ഒരു പെൺകുട്ടി എന്ന് നിലയിൽ സംസാരിക്കാനും സാധിക്കില്ല’. 

അഫ്ഗാനിസ്ഥാനിൽ എന്താണ് സംഭവിക്കുന്നതെന്ന് ദയവായി മറ്റുള്ളവർ ശ്രദ്ധിക്കണമെന്നും ആൻജലിന ജോളി ആവശ്യപ്പെട്ടു. അഫ്ഗാനിലെ സ്ത്രീകളെയും പെൺകുട്ടികളെയും മറക്കരുതെന്നും താരം ആവശ്യപ്പെട്ടു. താലിബാൻ ഭരണം ഏറ്റെടുത്തതോടെ സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും വിലക്കിയിരുന്നു. 42 മൈലിൽ കൂടുതൽ ദൂരം സഞ്ചരിക്കണമെങ്കിൽ പുരുഷൻമാർ കൂടെ വേണം എന്നരീതിയിലുള്ള നിയമവും പ്രാബല്യത്തിൽ വന്നു. 

English Summary: Angelina Jolie shares letter from Afghan girl about Taliban rule: ‘I might never be able to go outside again’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com