ADVERTISEMENT

ശ്വേത തിവാരിയുടെയും മകൾ പലക്കിന്റെയും പുതിയ ചിത്രത്തിനു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. അമ്മയുടെയും മകളുടെയും പുതിയ ചിത്രം കണ്ട് ഇരുവരും സഹോദരിമാരാണോ എന്നായിരുന്നു സോഷ്യൽ മീഡിയയുടെ ചോദ്യം. ഇപ്പോൾ അമ്മ ഹോട്ടാണെന്നു പറയുന്ന തന്റെ ആൺസുഹൃത്തുക്കൾക്കു നൽകുന്ന മറുപടിയെ കുറിച്ചു പറയുകയണ് ശ്വേതയുടെ മകൾ പലക് തിവാരി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പലകിന്റെ പ്രതികരണം.

‘ഏറ്റവും വിചിത്രമായ ഒരു കാര്യമായാണ് മുൻപ് എനിക്ക് ഇതേപറ്റി തോന്നിയത്. ഇതിന്റെ പേരിൽ എന്റെ നിരവധി ആണ്‍ സുഹൃത്തുക്കളോട് കയർത്തു സംസാരിച്ചിട്ടുണ്ട്. അമ്മയോട് ക്രഷ് ഉണ്ടെന്നായിരുന്നില്ല അവർ പറഞ്ഞത്. എന്റെ അമ്മ ഹോട്ടാണ് എന്നായിരുന്നു അവർ പറഞ്ഞത്. അന്ന് അവരോടെല്ലാം കർക്കശമായാണ് ‍ഞാൻ മറുപടി പറഞ്ഞത്. എന്നെ പോലെയാണ് നിങ്ങളും. എന്റെ പ്രായത്തിലുള്ള എല്ലാവരോടും മക്കളെ പോലെയാണ് അമ്മ പെരുമാറുന്നത്. ഈ പറയുന്നത് അമ്മയോട് നേരിട്ടു പറഞ്ഞാൽ അവർ നിങ്ങളെ മാറ്റി നിർത്തുമെന്ന് ഞാൻ അവരോടു പറഞ്ഞു.’– പലക് വ്യക്തമാക്കുന്നു.

എന്നാൽ ഇപ്പോൾ അമ്മ ഹോട്ടാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അഭിമാനമാണ് തോന്നുന്നതെന്നും പലക് പറയുന്നു. ‘ഞാൻ ഇപ്പോൾ ഇത് ഇഷ്ടപ്പെടുന്നു. അമ്മ അങ്ങനെ ഇരിക്കുന്നതിൽ എനിക്കിപ്പോൾ സന്തോഷമാണ്. കുഞ്ഞായിരുന്നപ്പോൾ മുത്തശ്ശിയായിരുന്നു എന്നെ സ്കൂളിൽ ആക്കിയിരുന്നത്. ഒരിക്കൽ അമ്മ എന്നെ സ്കൂളിലാക്കാൻ വന്നു. അന്ന് അമ്മയെ എല്ലാവരും നോക്കുന്നത് ഞാൻ കണ്ടു. അമ്മ വളരെ സുന്ദരിയാണെന്നും ഹോട്ടാണെന്നും ആ നിമിഷം എനിക്കു തോന്നി. അവർക്കിടയിൽ ഏറ്റവും സുന്ദരി അമ്മയായിരുന്നു. അമ്മയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. അത് എന്റെ അമ്മയാണെന്നു പറയുന്നതിൽ എനിക്ക് അഭിമാനമായിരുന്നു.’– പലക് വ്യക്തമാക്കി.

English Summary: Palak On Her Male Friends Calling Mother Shweta Tiwari "Hot": "It's The Weirdest Thing"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com