സഹതടവുകാർക്ക് രാഖി നൽകി ജയിലിലെ വനിതകൾ; 5000 രാഖികൾ നിർമിച്ചു
Mail This Article
രക്ഷാബന്ധൻ ദിനത്തിൽ സഹതടവുകാർക്കു രാഖി നൽകി ജയിലിലെ വനിതകൾ. യുപിയിലെ കൗസംബി ജില്ലാ ജയിലിലും നൈനി സെൻട്രൽ ജയിലിലുമാണ് സ്ത്രീകള്‍ സഹതടവുകാരായ പുരുഷന്മാർക്ക് രാഖി നൽകിയത്. ഇതിനായി നൈനി ജയിലധികൃതർ സ്ത്രീകൾക്കു 15 ദിവസത്തെ രാഖി നിര്‍മാണ പരിശീലനവും നൽകിയിരുന്നു.
5000ത്തോളം രാഖികൾ ഇവർ നിർമിച്ചു. ജയിലിൽ രക്ഷാബന്ധൻ ആഘോഷത്തിനു ശേഷം ആവശ്യക്കാർക്ക് ഔട്ട്ലറ്റ് വഴി രാഖി വിതരണം ചെയ്തതായും സീനിയർ ജയിൽ സൂപ്രണ്ട് പി.എൻ. പാണ്ടെ പറഞ്ഞു. ‘ജയിലിലെ സ്ത്രീകൾക്ക് ഞങ്ങൾ രാഖി നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കള്‍ വാങ്ങി നൽകി. വളരെ മനോഹരമായ രാഖി നിർമിക്കുന്നതിൽ അവർ തിരക്കിലായിരുന്നു.’– പി.എൻ. പാണ്ടെ വ്യക്തമാക്കി.
‘മൊത്തം 25 സ്ത്രീകൾക്കായിരുന്നു പരിശീലനം നൽകിയത്. അഞ്ച് ബാച്ചുകളായായിരുന്നു പരിശീലനം. അവർ വളരെ വേഗം തന്നെ രാഖി ഉണ്ടാക്കുന്നത് പഠിച്ചു. പ്രതിദിനം 400–500 വരെ രാഖികൾ അവർ നിർമിച്ചു.’– വനിതകൾക്കു രാഖി നിർമിക്കുന്നതിനു പരിശീലനം നൽകിയ സുമന്‍ ജയ്സ്വാൾ പറയുന്നു.
English Summary: Rakhis to Women for Inmates