എല്ലാ ജന്മദിനത്തിലും എലിസബത്ത് രാജ്ഞിയുമായി കത്തുകൾ കൈമാറിയിരുന്നു: വെളിപ്പെടുത്തി യുഎസ് വനിത
Mail This Article
ഒരേദിവസം ജന്മദിനമായതിനാൽ താനും എലിസബത്ത് രാജ്ഞിയും കത്തുകൾ കൈമാറിയിരുന്നതായി യുഎസ് വനിതയുടെ വെളിപ്പെടുത്തൽ. എഴുപതു വർഷമായി പരസ്പരം കത്തുകൾ കൈമാറിയിരുന്നതായും സ്ത്രീ വെളിപ്പെടുത്തി. രാജ്ഞിയെ പോലെ തന്നെ ആഡ്ലി ഹാങ്കെക്കും 96 വയസ്സാണ് പ്രായം.
1926 ഏപ്രിൽ 21ന് നോർത്ത് ഡെക്കോട്ടയിലാണ് ആഡ്ലി ഹാങ്കെ ജനിച്ചത്. സ്വന്തം കൈപ്പടയിലുള്ള കത്തുകൾ എല്ലാവർഷവും പരസ്പരം കൈമാറിയാണ് ഇവർ തമ്മിലുള്ള സൗഹൃദം ദൃഢമായത്. 1953ൽ കിരീടധാരണം നടത്തിയ ശേഷമാണ് എലിസബത്ത് രാജ്ഞിക്ക് ഹാങ്കെ നിരന്തരം കത്തുകൾ അയക്കാൻ തുടങ്ങിയത്. രാജ്‍ഞി ഹാങ്കെയ്ക്ക് തിരിച്ചും ജന്മദിനാശംസകൾ നേർന്ന കാർഡ് അയച്ചു. ആ നിമിഷം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു എന്ന് ഹാങ്കെ ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറയുന്നു.
എല്ലാ ജന്മദിനത്തിനും ഹാങ്കേ എലിസബത്ത് രാജ്ഞിക്ക് കത്തയക്കും. തിരിച്ച് ആശംസകൾ നേർന്ന് രാജ്ഞിയുട മറുപടി കത്തും ലഭിക്കും. എന്നാൽ രാജ്ഞിയെ ഇതുവരെ നേരിൽ കാണാനുള്ള അവസരം ലഭിച്ചിട്ടില്ലെന്ന് ഹാങ്കേ പറഞ്ഞു. ‘രാജ്ഞി എപ്പോഴെങ്കിലും തന്റെ ഒരു തൊപ്പി സമ്മാനമായി അയക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവർ ഒരിക്കൽ തന്റെ മനോഹരമായ ചിത്രം എനിക്കയച്ചു. ഞങ്ങൾ രണ്ടു പേരും പാചകം ചെയ്യുന്നതിൽ ഒരുപോലെ താത്പര്യം ഉള്ളവരാണ്. എത്ര കത്തുകൾ രാജ്ഞിക്ക് അയച്ചു എന്ന് വ്യക്തമല്ല. ഞങ്ങളുടെ തൂലികാ സൗഹൃദം നഷ്ടമായി. അതിൽ എനിക്ക് വലിയ വിഷമമുണ്ട്.’– ഹാങ്കേ പറയുന്നു.
English Summary: US Woman Says She Exchanged Letters With Queen Elizabeth Every Year On Their Shared Birthday